കാർ തോട്ടിൽ വീണു; യാത്രക്കാർ രക്ഷപ്പെട്ടു
text_fieldsചൂലൂർ -സങ്കേതം റോഡരികിലെ തോട്ടിൽ തലകീഴായി മറിഞ്ഞ കാറിലുള്ളവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നു
ചാത്തമംഗലം: ചൂലൂർ -സങ്കേതം റോഡിൽ കയറ്റം കയറുന്നതിനിടെ കാർ നിയന്ത്രണംവിട്ട് തോട്ടിൽ തലകീഴായി മറിഞ്ഞു. ഞായറാഴ്ച വൈകീട്ട് 4.50 ഓടെയാണ് അപകടം.
ഗുരുവായൂരിൽനിന്ന് വിവാഹത്തിന് വന്നവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂർ സ്വദേശികളായ ആനന്ദൻ, ഹരി ഹരൻ, ഉണ്ണിക്കൃഷ്ണൻ, രവി, പ്രേമരാജൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
വാതിൽ തുറക്കാനാവാതെ കാറിനുള്ളിൽ അകപ്പെട്ട അഞ്ചുപേരെയും നാട്ടുകാരും മുക്കത്തുനിന്ന് ഫയർ സ്റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശ്, അസി. സ്റ്റേഷൻ ഓഫിസർ എൻ. വിജയൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂനിറ്റ് അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി.
വെള്ളലശ്ശേരി സ്വദേശികളായ വേലായുധൻ, സുനിൽ, ശിവദാസൻ , കീഴേടത്ത് സണ്ണി, മുക്കം ഫയർ സ്റ്റേഷനിലെ എസ്.എഫ്.ആർ.ഒ നാസർ, എഫ്.ആർ.ഒ. വിജീഷ്, നിതിൻ സിബി, സുജിത്, രവീന്ദ്രൻ എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.