Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightകുന്ദമംഗലത്ത്...

കുന്ദമംഗലത്ത് അടച്ചിട്ട വീട്ടിൽ മോഷണം; 24 പവൻ കവർന്നു

text_fields
bookmark_border
theft case
cancel
camera_alt

മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ കു​ന്ദ​മം​ഗ​ലം

പൊ​ലീ​സും ശാ​സ്ത്രീ​യ കു​റ്റാ​ന്വേ​ഷ​ണ

സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​ന്ദ​മം​ഗ​ലം: കു​രി​ക്ക​ത്തൂ​രി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം. കു​രി​ക്ക​ത്തൂ​ർ എ​ര​വ​ത്ത് ത​ട​ത്തി​ൽ ശ്രീ​നി​വാ​സ​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ത​ല​ക്കു​ള​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് ശ്രീ​നി​വാ​സ​ൻ. ഇ​രു​പ​ത്തി​നാ​ലെ മു​ക്കാ​ൽ പ​വ​ൻ സ്വ​ർ​ണ​വും പ​തി​നാ​യി​രം രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. സ​ഹോ​ദ​ര​ന്റെ വീ​ട്ടി​ലെ വി​വാ​ഹ​ച്ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട്ടു​കാ​രെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ടു​ക്ക​ള​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന​ക​ത്ത് വി​വി​ധ അ​ല​മാ​ര​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വ​സ്ത്ര​ങ്ങ​ള​ട​ക്കം വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും ഫിം​ഗ​ർ പ്രി​ന്റ് സം​ഘ​ങ്ങ​ളും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡി.​സി.​പി കെ.​ഇ. ബൈ​ജു, അ​സി. ക​മീ​ഷ​ണ​ർ സു​ദ​ർ​ശ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

കു​ന്ദ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ യൂ​സു​ഫ് ന​ടു​ത്ത​റ​മ്മ​ൽ, എ​സ്.​ഐ​മാ​രാ​യ അ​ഷ്‌​റ​ഫ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. വീ​ടു​ക​ൾ പൂ​ട്ടി​യി​ട്ട് പോ​കു​ന്ന​വ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് എ​സ്.​എ​ച്ച്.​ഒ യൂ​സു​ഫ് ന​ടു​ത്ത​റ​മ്മ​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftcrime newskunnamangalam news
News Summary - Burglary in locked house in Kunnamangalam-gold stolen
Next Story