ലോട്ടറി കച്ചവടക്കാരന്റെ പണം കവര്‍ന്നയാൾ പിടിയിൽ
text_fieldsകുന്ദമംഗലം: ലോട്ടറി കച്ചവടക്കാരനെ ഓട്ടോയില്‍ കൊണ്ടുപോയി പണം കവര്‍ന്ന കേസിലെ പ്രതി ബാലുശ്ശേരി കണ്ണാടിപ്പൊയിൽ സ്വദേശി മംഗലശ്ശേരി നസീർ ഇ.കെ (48) പിടിയിൽ. കുന്ദമംഗലം എസ്.എച്ച്.ഒ യൂസുഫും സംഘവുമാണ് പിടികൂടിയത്. മാനിപുരം കണ്ണോറ പുറങ്ങോട്ടൂരാണ് പ്രതി താമസിക്കുന്നത്. കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിനു സമീപം ലോട്ടറി കച്ചവടം നടത്തുന്ന രാമന് എന്നയാളെയാണ് ഓട്ടോയിൽ പരിചയം നടിച്ച് കൊണ്ടുപോയി പണം കവർന്നത്. വ്യാഴാഴ്ച വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്ന സമയത്താണ് രാമനെ കൊണ്ടുപോയത്. ചായ കുടിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം കവരുകയുമായിരുന്നു.