Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലം ബ്ലോക്ക്...

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
cancel
camera_alt

അ​രി​യി​ൽ

അ​ല​വി

കു​ന്ദ​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്റ് ബാ​ബു നെ​ല്ലൂ​ളി ധാ​ര​ണ പ്ര​കാ​രം രാ​ജി​വെ​ച്ച​തി​നാ​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ​പ്ര​കാ​രം ആ​ദ്യ​ത്തെ ര​ണ്ടു​വ​ർ​ഷം കോ​ൺ​ഗ്ര​സി​നും തു​ട​ർ​ന്ന് മൂ​ന്നു​വ​ർ​ഷം മു​സ്‌​ലിം ലീ​ഗി​നു​മാ​ണ് പ്ര​സി​ഡ​ന്റ് സ്ഥാ​നം. മു​സ്‌​ലിം ലീ​ഗി​ലെ അ​രി​യി​ൽ അ​ല​വി​യാ​ണ് യു.​ഡി.​എ​ഫി​ന്റെ പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സി​ന്റെ ബാ​ബു നെ​ല്ലൂ​ളി​യാ​യി​രു​ന്നു ആ​ദ്യ ര​ണ്ടു വ​ർ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്. നേ​ര​ത്തെ​യു​ള്ള ധാ​ര​ണ​പ്ര​കാ​രം ക​ഴി​ഞ്ഞ ഡി​സം​ബ​ർ 30ന് ​കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ലും യു.​ഡി.​എ​ഫ് നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ൽ പ്ര​കാ​രം ജ​നു​വ​രി 30 വ​രെ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ആ​റി​നാ​ണ് ബാ​ബു നെ​ല്ലൂ​ളി രാ​ജി​വെ​ച്ച​ത്. രാ​ജി വൈ​കി​യ​ത് യു.​ഡി.​എ​ഫി​ന​ക​ത്ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. 19 അം​ഗ​ങ്ങ​ളു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് പ​ത്തും എ​ൽ.​ഡി.​എ​ഫി​ന് ഒ​മ്പ​തും അം​ഗ​ങ്ങ​ൾ ആ​ണു​ള്ള​ത്.

അ​രി​യി​ൽ അ​ല​വി​യെ പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച യു.​ഡി.​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി. ​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​സി. രാ​മ​ൻ, കെ. ​മൂ​സ മൗ​ല​വി, വി​നോ​ദ് പ​ട​നി​ലം, എ​ൻ.​പി. ഹം​സ, ഖാ​ലി​ദ് കി​ളി​മു​ണ്ട, കെ.​വി. അ​ബ്ദു​റ​ഹി​മാ​ൻ, എം.​പി. കേ​ളു​കു​ട്ടി, ബാ​ബു നെ​ല്ലൂ​ളി, കെ.​പി. അ​ബ്ദു​റ​ഹി​മാ​ൻ, മും​ത​സ് ഹ​മീ​ദ്, എ. ​അ​ല​വി, എ​ൻ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kundamangalamblock panchayat election
News Summary - Kundamangalam block panchayat president election
Next Story