‘മരണക്കുഴി’ നിറഞ്ഞ് പൂമുഖം റോഡ്
text_fieldsകുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡിൽ പൂമുഖത്തെ കുഴികൾ
വേളം: കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡിൽ പൂമുഖം അങ്ങാടി മുതൽ ഭജനമഠം വരെ പരക്കെ മരണക്കുഴികൾ. കഴിഞ്ഞ ദിവസം ഈ കുഴിയിൽവീണ ബൈക്കിൽനിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. മകൻ ഓടിച്ച ബൈക്കിൽനിന്ന് വടകരക്കാരിയായ വീട്ടമ്മയാണ് മരിച്ചത്.
റോഡ് നന്നാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോടും എം.എൽ.എയോടും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായതായി നാട്ടുകാർ പറയുന്നു. എന്നാൽ, കുളങ്ങരത്ത് മുതൽ തീക്കുനിവരെ നാലര കോടി രൂപ ചെലവിൽ പരിഷ്കരിക്കുന്ന പ്രവൃത്തി ആരംഭിച്ചതായും റോഡിന്റെ രണ്ടാം ഭാഗം പരിഷ്കരിക്കാൻ അടുത്ത സംസ്ഥാന ബജറ്റിലേക്ക് പ്രപ്പോസൽ കൊടുത്തതായും കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയുടെ ഓഫിസ് അറിയിച്ചു.
അധികൃതരുടെ അവഗണനയാണ് ഒരു ജീവൻ പൊലിയാൻ കാരണമായതെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. എം.എം. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കരീം മാങ്ങോട്ട്, പി.കെ.സി. അസീസ്, അനസ് കടലാട്ട്, പി. മൊയ്തു മൗലവി, റഷീദ് അരിയാക്കി, ഇ.പി. സലീം, ടി.കെ. റഫീഖ്, അസീസ് കിണറുള്ളതിൽ, കാസിം വണ്ണാറത്ത്, കെ.കെ. അന്ത്രു, മുഹമ്മദലി മണ്ടോടി, ഏരത്ത് അമ്മത് ഹാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

