പൊതുവിദ്യാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് ക്രിമിനൽ പ്രവർത്തനം -എ. പ്രദീപ് കുമാർ
text_fieldsകെ.എസ്.ടി.എ സിറ്റി സബ്ജില്ല സംഘടിപ്പിച്ച ജനകീയ വിദ്യാഭ്യാസ സദസ് എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പൊതുവിദ്യാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് ക്രിമിനൽ പ്രവർത്തനമാണെന്ന് എ. പ്രദീപ് കുമാർ. മലാപ്പറമ്പ് ഗവ യു.പി സ്കൂൾ അങ്കണത്തിൽ കെ.എസ്.ടി.എ സിറ്റി സബ്ജില്ല സംഘടിപ്പിച്ച ജനകീയ വിദ്യാഭ്യാസ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക നവകേരളത്തിനായ് അണിചേരുക’ എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ 34ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 14, 15, 16 തീയ്യതികളിലായി കോഴിക്കോട് നടക്കുകയാണ്. ഇതിൻ്റെ മുന്നോടിയായി ആയിരം വിദ്യാഭ്യാസ സദസുകളാണ് അനുബന്ധ പരിപാടിയെന്ന രീതിയിൽ ജില്ലയിൽ സംഘടിപ്പിക്കുന്നത്. കെ.എസ്.ടി.എയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പൊതു സമൂഹത്തെയാകെ അണിനിരത്തി നടത്തിയ വലിയ പ്രക്ഷോഭ പരിപാടികളിലൂടെയാണ് അടച്ചുപൂട്ടാൻ ശ്രമിച്ച മലാപ്പറമ്പ് യു.പി സ്കൂൾ വീണ്ടെടുത്തത്.
സ്കൂൾ സംരക്ഷിക്കുന്നതും വളർത്തുന്നതും ഇടതുപക്ഷരാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഭാഗമാണെന്ന് അദ്ദേഹംപറഞ്ഞു. വിദ്യാഭ്യാസരംഗത്ത് കേരളമുണ്ടാക്കിയനേട്ടങ്ങളെ ഇല്ലാതാക്കാനുള്ളശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും ഇതിനെ എതിർത്ത്തോൽപ്പിക്കണമെന്നും പ്രദീപ് കുമാർ പറഞ്ഞു കെ.എസ്.ടി.എ ജില്ല എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ ഷിനോദ് കുമാർ, കെ.പി. സിന്ധു, ജില്ല കമ്മിററിയംഗം അബ്ദുൾഹക്കിം, മുൻസംസ്ഥാനകമ്മിററിയംഗം സഖാവ് മോഹൻകുമാർ, ഇരവിൽ രാധാകൃഷ്ണൻ, കെ.കെ. ബാബുരാജ് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.സബ്ജില്ല വൈസ് പ്രസിഡന്റ് എം.ടി. ഷനോജ് അധ്യക്ഷത വഹിച്ചു. വി.ടി. ഷീബ സ്വാഗതവും കെ. പ്രബീഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

