മൺസൂൺകാല ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി
text_fieldsകോഴിക്കോട്: യാത്രപ്രേമികൾക്ക് മൺസൂൺ കാലത്ത് ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. മൂന്നാർ, അതിരപ്പള്ളി, കൊട്ടിയൂർ, ഗവി, വയനാട്, മലക്കപ്പാറ, മൂകാംബിക ഉൾപ്പെടെ കേരളത്തിന് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.
ജൂൺ ഒമ്പത്, 16, 23, 30 തീയതികളിൽ അതിരപ്പള്ളിയിലേക്കും മൂന്നാറിലേക്കുമാണ് യാത്ര. യാത്രയും താമസവും ഉൾപ്പെടെ 2220 രൂപയാണ് നിരക്ക്. ജൂൺ ഏഴ്, 10,14, 17 തീയതികളിലാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലേക്കുള്ള യാത്ര. രാവിലെ നാലു മണിക്ക് യാത്ര ആരംഭിച്ച് രാത്രി പത്തരക്ക് തിരിച്ചെത്തും. ഗവിയിലേക്ക് ജൂൺ 13, 29 തീയതികളിലാണ് യാത്ര. യാത്രയും താമസവും ഉൾപ്പെടെ 3400 രൂപയാണ് നിരക്ക്.
വയനാട്, നെല്ലിയാമ്പതി, മലക്കപ്പാറ, കോഴിക്കോട് നഗരം, ജാനകിക്കാട്, മൂകാംബിക, കണ്ണൂർ പാലക്കയം തട്ട്, പൈതൽ മല, കണ്ണൂർ വിസ്മയ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കും ആനവണ്ടിയിൽ യാത്ര പോകാം. ബുക്കിങ്ങിനായി രാവിലെ ഒമ്പതു മുതൽ രാത്രി 9.30 വരെ 9544477954, 9846100728 എന്നീ നമ്പറുകളിൽ നേരിട്ടും വാട്സ്ആപ്പിലും ബുക്കിങ് നടത്താം.

