കാത്തിരിപ്പിനൊടുവിൽ കോഴിേക്കാട് കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയം തുറന്നു
text_fieldsകോഴിക്കോട് കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയത്തിെൻറ താക്കോൽ ദാനം മന്ത്രി ആൻറണി രാജു അലിഫ് ബിൽഡേഴ്സ് പാർട്ണർ കെ.വി. മൊയ്തീൻ കോയക്ക് കൈമാറുന്നു. അബ്ദുൽ സമദ് മുഹമ്മദ്, മേയർ ബീന ഫിലിപ്പ്, മന്ത്രി അഹമ്മദ് ദേവർകോവിൽ, മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി എ.കെ ശശീന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കെ.എസ്.ആർ.ടി.സി. എം.ഡി ബിജു പ്രഭാകർ, കൗൺസിലർ പി. ദിവാകരൻ, കെ.ടി.ഡി.എഫ്.സി എം.ഡി ഡോ. ബി. അശോക്, കലക്ടർ തേജ് ലോഹിത് റെഡ്ഡി എന്നിവർ സമീപം
കോഴിക്കോട്: ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോഴിേക്കാട് കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയം തുറന്നു. ഗതാഗത മന്ത്രി ആൻറണി രാജു വ്യാപാരകേന്ദ്രത്തിെൻറ താക്കോൽ, കെട്ടിടം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സ് ഉടമകൾക്ക് കൈമാറി. മാക് ട്വിൻ ടവർ എന്ന് നാമകരണംചെയ്ത ഇരട്ട കെട്ടിടത്തിൽ 19 നിലകളുണ്ട്. നഗരഹൃദയത്തിൽ തുറക്കുന്ന വ്യാപാരകേന്ദ്രം കോഴിക്കോടിെൻറ വാണിജ്യവളർച്ചക്ക് കുതിപ്പേകുമെന്ന് മന്ത്രി പറഞ്ഞു. ഇത് കെ.എസ്.ആർ.ടി.സിക്കും ഗുണകരമാവും. നിയമപ്രശ്നങ്ങളിൽ കുരുങ്ങിയാണ് കെട്ടിടത്തിെൻറ കൈമാറ്റം വൈകിയത്. ടൂറിസം വകുപ്പും കെ.എസ്.ആർ.ടി.സിയും കൈകോർത്ത് പുതിയ പദ്ധതികൾ നടപ്പാക്കാൻ പോവുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ തുടങ്ങും.
ഈ വ്യാപാരകേന്ദ്രവും ലോകോത്തര നിലവാരത്തിൽ പരിപാലിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. പുനരുദ്ധാരണ പദ്ധതികൾ തയാറായിവരുകയാണ്. സിറ്റി സർക്കുലർ സർവിസ് തിരുവനന്തപുരത്ത് നടപ്പാക്കുന്ന രീതിയിൽ കോഴിക്കോട്ടും ആരംഭിക്കും. കെ.എസ്.ആർ.ടി.സി 70 പെട്രോൾ പമ്പുകൾ ആരംഭിക്കുകയാണ്. കോഴിക്കോട്ടുൾപ്പെടെ പമ്പുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സിയുടെ ടൂറിസ്റ്റ് ബസ് സർവിസുകൾ ആരംഭിക്കണമെന്ന് മന്ത്രി റിയാസ് പറഞ്ഞു. വിവാദങ്ങൾ പേടിച്ച് ഒരു പദ്ധതിയിൽനിന്നും സർക്കാർ പിന്മാറില്ല. ഇൗ പദ്ധതിയെയും വിവാദം െകാണ്ട് തടസ്സപ്പെടുത്താൻ ശ്രമമുണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ബീന ഫിലിപ്പ്, വാർഡ് കൗൺസിലർ പി. ദിവാകരൻ, കെ.ടി.ഡി.എഫ്.സി ചെയർമാൻ ഡോ. ബി. അശോക്, ജനറൽ മാനേജർ സുരേഷ്കുമാർ, ജില്ല കലക്ടർ എൻ. േതജ് ലോഹിദ് റെഡ്ഡി, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, അലിഫ് ബിൽഡേഴ്സ് പ്രമോട്ടർമാരായ കെ.വി. മൊയ്തീൻകോയ, അബ്ദുൽ കലാം, അബ്ദുൽ സമദ്, മാണിക്കോത്ത് മുഹമ്മദ്, കെ.പി. അഷ്റഫ്, പി.എച്ച്. അബ്ദു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ശുഭപ്രതീക്ഷയോടെ വ്യാപാര കേന്ദ്രം
കോഴിേക്കാട്: അനിശ്ചിതമായ കാത്തിരിപ്പിന് വിരാമമായി കെ.എസ്.ആർ.ടി.സി വ്യാപാരകേന്ദ്രം തുറന്നതോടെ നഗരത്തിന് പ്രതീക്ഷ. നഗരഹൃദയ ഭാഗത്തെ വലിയൊരു പദ്ധതി വെറുതെ കിടക്കുന്നതിലുള്ള അസ്വസ്ഥതയായിരുന്നു എല്ലാവർക്കും. കോവിഡിെൻറ പിടിയിൽനിന്ന് നാടു മോചിതമാവുന്നതോടെ ഈ മേഖല ഉണരുമെന്ന ശുഭപ്രതീക്ഷയാണ് ഇന്നലെ മന്ത്രിമാരും ഉദ്യോഗസ്ഥരും വ്യാപാരികളും പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് പങ്കുവെച്ചത്. നിലവിലുള്ള ബസ് ടെർമിനലിെൻറ പരിഷ്കരിച്ച പദ്ധതിയുടെ അവതരണവും ചടങ്ങിലുണ്ടായി. ബിസിനസ് സെൻററിന് മുന്നിൽ മേൽപാലവും ബസ് സ്റ്റേഷനകത്തെ നവീകരണം, എന്നിവയെല്ലാം ഈ പദ്ധതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ന്യൂനതകൾ പരിഹരിക്കാൻ പദ്ധതി
കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയത്തിെൻറ ന്യൂനതകൾ പരിഹരിക്കാൻ ചെന്നൈ ഐ.ഐ.ടിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവരുടെ നിർദേശാനുസരണമുള്ള പദ്ധതികൾ നടപ്പാക്കുമെന്നും കെട്ടിടനിർമാതാക്കളായ കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടർ ഡോ. ബി. അശോക് പറഞ്ഞു. കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതികൾ ഇതിെൻറ ഭാഗമായി വരും. നിലവിലുള്ള പദ്ധതിയിൽ മാറ്റങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയം കൈമാറുന്ന ചടങ്ങിൽ പദ്ധതി വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

