കെ.എസ്.ആര്.ടി.സി ഹരിത ബസ് എത്തി
text_fieldsഎൽ.എൻ.ജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ആദ്യ ബസ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയപ്പോൾ
കോഴിക്കോട്: എൽ.എൻ.ജി (ദ്രവീകൃത പ്രകൃതിവാതകം) ഉപയോഗിച്ചുള്ള ആദ്യ കെ.എസ്.ആർ.ടി.സി ബസ് കോഴിക്കോട്ടെത്തി. കൊച്ചിയിൽനിന്ന് ചൊവ്വാഴ്ച രാവിലെ 6.30ന് പുറപ്പെട്ട ബസ് ഉച്ചക്ക് 12.30ഓടെയാണ് കോഴിക്കോട് ബസ് ടെർമിനലിൽ എത്തിയത്. 35 സീറ്റുള്ള എ.സി ബസിൽ പകുതിയോളം യാത്രക്കാരുണ്ടായിരുന്നു. സാധാരണ എ.സി ലോഫ്ലോർ ബസിെൻറ ചാർജുതന്നെയാണ് ടിക്കറ്റിന്. ദിവസവും രാവിലെ കൊച്ചിയിൽനിന്ന് കോഴിേക്കാട്ടേക്കും തിരിച്ച് ഉച്ചക്ക് 2.30ന് കൊച്ചിയിലേക്കും സർവിസ് ഉണ്ടാവും. 80 കിലോമീറ്റർ വരെ വേഗത്തിൽ ബസ് ഓടിക്കാനാവുന്നുണ്ടെന്ന് ഡ്രൈവർ ഇസ്ഹാഖ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്കുമാണ് രണ്ടു ബസുകൾ സർവിസ് ആരംഭിച്ചത്.
400 ബസുകള്‍ എല്‍.എന്‍.ജിയിലേക്കു മാറ്റുന്നതിെൻറ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടു ബസുകൾ സര്‍വിസ് ആരംഭിച്ചത്. മൂന്നു മാസത്തെ പരീക്ഷണ ഓട്ടത്തിനു ശേഷം വരുമാനവും പരിപാലനചെലവും പരിശോധിച്ച് സർവിസ് വ്യാപിപ്പിക്കുമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡാണ് ബസുകള്‍ കെ.എസ്.ആര്.ടി.സിക്ക് പരീക്ഷണ സര്‍വിസിനായി നൽകിയത്. മൂന്നു മാസം പരീക്ഷണഒാട്ടം തുടരും. സാങ്കേതിക-സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കും.
ഇന്ധന ചെലവ് കുറക്കാനാണ് ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജി, സി.എന്‍.ജി എന്നിവയിലേക്കു മാറ്റുന്നത്. 400 ബസുകള്‍ എല്‍.എന്‍.ജിയിലേക്കും 3000 ബസുകള്‍ സി.എൻ.ജിയിലേക്കും (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

