Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.ആർ.ടി.സി ഡബിൾ...

കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സർവിസ് ഇന്നുമുതൽ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സർവിസ് ഇന്നുമുതൽ
cancel

കോഴിക്കോട്: നഗരത്തിന്റെ കാഴ്ചകൾ കൂടുതൽ മിഴിവോടെ ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ സർവിസ് ഇന്നുമുതൽ. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍വിസിന്റെ ലക്ഷ്യം. നാളെ വൈകീട്ട് മൂന്നു മണിക്കാണ് സർവിസ് തുടങ്ങുന്നത്. മൂന്നു മുതൽ 4.20 വരെയാണ് ആദ്യ ട്രിപ്പ്. സരോവരം, മാനാഞ്ചിറ, പാളയം, കുറ്റിച്ചിറ, ബീച്ച് എന്നിവിടങ്ങളിലേക്കായിരിക്കും യാത്ര. രാത്രി 9ന് സർവിസ് അവസാനിക്കും. ഡബിൾ ഡെക്കർ ബസിന്റെ മുകളിലിരുന്ന് യാത്ര ചെയ്യാൻ 200 രൂപയാണ് ചാർജ്. താഴത്തെ നിലക്ക് 100 രൂപയും. onlineksrtcswift.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. നാളെ മുതൽ എല്ലാദിവസം സർവിസുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

യാത്ര ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


  • onlineksrtcswift.com എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
  • Travelling From എന്ന സ്ഥലത്ത് Kozhikode Double Decker എന്ന് നൽകുക.
  • Going To എന്ന സ്ഥലത്ത് Kozhikode എന്ന് നൽകുക.
  • യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി (Date) തിരഞ്ഞെടുക്കുകയും Search ഓപ്ഷൻ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
  • ലഭ്യമായ ട്രിപ്പുകളിൽ നിന്ന് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രിപ്പിന് നേരെയുള്ള Select seats ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾക്ക് ആവശ്യമായ Upper Deck / Lower Deck സീറ്റ് തിരഞ്ഞെടുക്കുക.
  • Boarding Point: Kozhikode Double Decker എന്നും Dropping Point: Kozhikode എന്നും തിരഞ്ഞെടുക്കുക.
  • തുടർന്ന് Provide Passenger Details ക്ലിക്ക് ചെയ്ത് യാത്രക്കാരുടെ പേര്, വയസ്, gender, mobile number, email id എന്നിവ നൽകുക.
  • Proceed to Payment ക്ലിക്ക് ചെയ്ത് അനുയോജ്യമായ Payment Option തിരഞ്ഞെടുക്കുകയും പേയ്മെന്റ് പൂർത്തിയാക്കുകയും ചെയ്യുക.
  • പേയ്മെന്റ് വിജയകരമായി പൂർത്തിയായതിന് ശേഷം ടിക്കറ്റ് കൺഫർമേഷൻ സന്ദേശം നിങ്ങളുടെ നമ്പറിലേക്ക് ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus serviceMalayalam Newsksrtc double decker busKozhikode News
News Summary - KSRTC double decker service from today
Next Story