Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആനവണ്ടി ടൂറിസം യാത്ര...

ആനവണ്ടി ടൂറിസം യാത്ര ട്രിപ്പിൾ സെഞ്ച്വറിയിലേക്ക്...

text_fields
bookmark_border
ksrtc-concession
cancel

കോ​ഴി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി ട്രി​പി​ൾ സെ​ഞ്ച്വ​റി​യി​ലേ​ക്ക്. 300 ാമ​ത്തെ ടൂ​റി​സം യാ​ത്ര മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​നൊ​പ്പം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി ഭാ​ര​വാ​ഹി​ക​ൾ. ട്രി​പി​ൾ സെ​ഞ്ച്വ​റി അ​ടി​ക്കു​ന്ന യാ​ത്ര സ​യ​ല​ന്‍റ് വാ​ലി​യി​ലേ​ക്കാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 276 ട്രി​പ്പു​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ലെ ബു​ക്കി​ങ് പ്ര​കാ​രം ആ​ഗ​സ്റ്റ് ആ​ദ്യ വാ​ര​ത്തി​ൽ 300ാമ​ത്തെ യാ​ത്ര പു​റ​പ്പെ​ടും.

ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​ക്ക് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ നി​ന്നു 9000ത്തി​ൽ അ​ധി​കം പേ​ർ ഇ​തി​ന​കം കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ന​ട​ത്തി. കോ​ഴി​ക്കോ​ടു​നി​ന്ന് ഗ​വി​യി​ലേ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ യാ​ത്ര ന​ട​ത്തി​യ​ത്. കു​റ​ഞ്ഞ ചെ​ല​വി​ൽ റി​സ്ക് അ​റി​യാ​തെ യാ​ത്ര ആ​സ്വ​ദി​ക്കാ​മെ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

2021 ഡി​സം​ബ​ർ 22നാ​ണ് കോ​ഴി​ക്കോ​ട് നി​ന്ന് വി​നോ​ദ സ​ഞ്ചാ​ര യാ​ത്ര തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്ന് വൈ​വി​ധ്യ​മാ​ർ​ന്ന യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വ​നി​ത​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വ​യോ​ജ​ന​ങ്ങ​ൾ, കാ​ൻ​സ​ർ, എ​യ്ഡ്സ് രോ​ഗി​ക​ൾ, പ​ക​ൽ വീ​ട് അ​ന്തേ​വാ​സി​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗം ആ​ളു​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ, വ​നി​ത ദി​ന​ത്തി​ൽ വ​നി​ത​ക​ൾ​ക്കു മാ​ത്ര​മാ​യി 23 യാ​ത്ര ന​ട​ത്തി. ക​ർ​ക്ക​ട​ക​വാ​വ് ദി​ന​ത്തി​ൽ തി​രു​നെ​ല്ലി​യാ​ത്ര, നാ​ല​മ്പ​ല യാ​ത്ര, പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര ദ​ർ​ശ​നം, ആ​റ​ൻ​മു​ള വ​ള്ള സ​ദ്യ തു​ട​ങ്ങി​യ യാ​ത്ര​ക​ളും കെ.​എ​സ്.​ആ​ർ.​ടി.​സി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

16 ന് ​രാ​ത്രി പ​ത്ത് മ​ണി​ക്ക് കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട് ഒ​ന്നി​ന് ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി വൈ​കു​ന്നേ​ര​ത്തോ​ടെ തി​രി​ച്ചെ​ത്തും വി​ധ​മാ​ണ് തി​രു​നെ​ല്ലി യാ​ത്ര. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9846100728.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtctourismbudget tourism
News Summary - ksrtc-budget tourism-triple century
Next Story