വരൂ... ആനവണ്ടിയിൽ പോയി ആറന്മുള സദ്യയുണ്ണാം
text_fieldsകോഴിക്കോട്: ആനവണ്ടിയിൽ കയറി ആറന്മുള സദ്യയുണ്ട് പഞ്ചപാണ്ഡവക്ഷേത്ര ദർശനവും നടത്തി മടങ്ങുന്ന തീർഥാടന പാക്കേജുമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. ജില്ലയിൽ നിന്ന് ജൂലൈ 31നും ആഗസ്റ്റ് 4,9,14, 25 തീയതികളിലുമാണ് യാത്ര പുറപ്പെടുക. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ പാണ്ഡവ ക്ഷേത്രങ്ങളാണ് സന്ദർശിക്കുക. കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവും ഈ തീർഥാടനയാത്രയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.
ആറന്മുള വള്ളസദ്യയിലെ ചടങ്ങുകൾ കാണുന്നതിനും 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർഥാടകർക്ക് പങ്കെടുക്കാവുന്നതാണ്. ആറന്മുളക്കണ്ണാടി നിർമാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവും ലഭ്യമാക്കും. ബുക്കിങ്: 9544477954, 9846100728, 9961761708.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

