കെ.എസ്.ഇ.ബിയുടെ വാതിൽപ്പടി സേവനം കോഴിക്കോട് 39 സെക്ഷനുകളിലും
text_fieldsകോഴിക്കോട്: കെ.എസ്.ഇ.ബിയുടെ വാതിൽപ്പടി സേവനങ്ങൾ കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിളിലെ 39 സെക്ഷനുകളിലേക്കും വ്യാപിപ്പിച്ചു. ഫെബ്രുവരിയിൽ ജില്ലയിലെ ആറുൾപ്പെടെ സംസ്ഥാനത്തെ 150 സെക്ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആംഭിച്ചിരുന്നു. ഇത് വിജയിച്ചതോടെ കോവിഡ് കാലത്ത് ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നത് മുൻനിർത്തിയാണ് എല്ലാ സെക്ഷനുകളിലേക്കും വ്യാപിപ്പിച്ചത്.
പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് മാറ്റൽ, കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി ലൈനും മീറ്ററും സ്ഥാപിക്കൽ എന്നിവയാണ് ലഭ്യമാകുന്ന സേവനങ്ങൾ. 1912 എന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചാലാണ് വാതിൽപ്പടി സേവനം ലഭ്യമാവുക. കോൾ കണക്ടാവുേമ്പാൾ വീണ്ടും 19 ഡയൽ ചെയ്ത് കസ്റ്റമർ കെയർ എക്സിക്യൂട്ടിവുമായി സംസാരിച്ച് രജിസ്റ്റർ ചെയ്യാം. അപേക്ഷ അപ്പോൾ തന്നെ കമ്പ്യൂട്ടർ സംവിധാനം വഴി അതത് സെക്ഷൻ ഓഫിസിലേക്ക് കൈമാറും. സെക്ഷൻ ഓഫിസിൽ നിന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യും.
ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തുടർ നടപടി സ്വീകരിക്കും. 1912 എന്ന നമ്പറിെൻറ സേവനം 24 മണിക്കൂറുമാണ് എന്നതിനാൽ ഓഫിസ് സമയത്തുതന്നെ വിളിക്കണമെന്ന നിബന്ധനയില്ലെന്നും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബോസ് േജക്കബ് അറിയിച്ചു. കെ.എസ്.ഇ.ബിയുടെ ഓൺലൈൻ കസ്റ്റമർ കെയർ പോർട്ടലായ wss.kseb.in വഴിയും കെ.എസ്.ഇ.ബി എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും പേടിഎം, ഭീം ആപ്, ആമസോൺ പേ, ഗൂഗിൾ പേ തുടങ്ങിയ മൊൈബൽ ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴിയും വീട്ടിലിരുന്ന് വൈദ്യുതി ബിൽ തുക അടക്കാെമന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

