കെ.എസ്.ഇ.ബി നയം മാറ്റി; ഭരതന് ഇനി തേങ്ങ വിളവെടുക്കാം
text_fieldsതെങ്ങിൽനിന്ന് വൈദ്യുതിലൈൻ ഒഴിവാക്കിയ നിലയിൽ
നന്മണ്ട: കെ.എസ്.ഇ.ബി നയം മാറ്റി. ഭരതന് ഇനി തേങ്ങ വിളവെടുക്കാം. രണ്ടു ലൈനിനും ഇടയിൽ നിന്ന് തെങ്ങിനെ ഒഴിവാക്കി. കാക്കൂർ കെ.എസ്.ഇ.ബി അധികൃതരായിരുന്നു തികച്ചും വിചിത്രമായ രീതിയിൽ ലൈൻ വലിച്ച് നിറയെ കായ്ഫലമുള്ള തെങ്ങ് ബന്ധനത്തിലാക്കിയത്.
കൂളിപ്പൊയിലിലെ ഊഞ്ഞലംകണ്ടി ഭരതെൻറ തെങ്ങായിരുന്നു കെ.എസ്.ഇ.ബി ബന്ധനത്തിലാക്കിയത്. രണ്ടു ലൈനിനും ഇടയിലായ തെങ്ങിൽനിന്ന് തേങ്ങ ഇടാൻ തെങ്ങുകയറ്റ തൊഴിലാളി കൂട്ടാക്കാതെ വന്നതോടെയാണ് ഭരതൻ പരാതിയുമായി രംഗത്തെത്തിയത്. ഇനി കൊയ്യക്കാരന് ഷോക്കേൽക്കാതെ തേങ്ങ ഇടാം. ഇതുസംബന്ധിച്ച് 'മാധ്യമം' ഞായറാഴ്ച വാർത്ത നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

