അപകടം വിതച്ച് പുൽപറമ്പിൽ കെ.എസ്.ഇ.ബി കേബ്ൾ
text_fieldsനരിക്കുനി പുൽപറമ്പിൽ
വളവിൽ യാത്രക്കാർക്ക്
അപകടക്കെണിയായി
നിൽക്കുന്ന കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് കേബ്ൾ
നരിക്കുനി: യാത്രക്കാർക്ക് അപകടക്കെണിയായി കെ.എസ്.ഇ.ബിയുടെ കേബ്ൾ. നരിക്കുനി കുമാരസ്വാമി രാജറോഡിൽ പുൽപറമ്പിലിനും പാലോളിതാഴത്തിനും ഇടയിലെ വളവിലാണ് ഇലക്ട്രിക് കേബ്ൾ അപകടകരമായി സ്ഥാപിച്ചിരിക്കുന്നത്. വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് കേബിളിന്റെ മുന്നിലെത്തുമ്പോഴേ അത് കണ്ണിൽപ്പെടുകയുള്ളൂ. ചുവന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ടെങ്കിലും
അത് കടുകുമണി വലുപ്പത്തിലായതിനാൽ ദീർഘദൂരക്കാഴ്ചയിൽ വരില്ല. വലിയ സ്റ്റിക്കറായിരുന്നു പതിച്ചിരുന്നതെങ്കിൽ ശ്രദ്ധിക്കപ്പെടുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

