Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightkp

kp

text_fields
bookmark_border
മു​തു​കാ​ട് കോ​ള​നി​ക​ളി​ൽ ല​ഹ​രി​മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു -കോ​ള​നി​ക​ളി​ൽ മ​ദ്യ​വും ക​ഞ്ചാ​വും എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ലോ​ബി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് പേ​രാ​മ്പ്ര: ച​ക്കി​ട്ട​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​ക്കാ​ട്ടെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ല​ഹ​രി മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​രേ​ന്ദ്ര ദേ​വ് കോ​ള​നി​യി​ൽ മ​ക​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​രു​വ​രും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. 2019ൽ ​മു​തു​കാ​ട്ടി​ലെ ത​ന്നെ കു​ള​ത്തൂ​ർ കോ​ള​നി​യി​ൽ യു​വാ​വ് സ​ഹോ​ദ​ര​നേ​യും അ​മ്മ​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്റെ കാ​ര​ണ​വും മ​ദ്യം ത​ന്നെ​യാ​യി​രു​ന്നു. കോ​ള​നി​ക​ളി​ൽ മ​ദ്യ​വും ക​ഞ്ചാ​വും എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ലോ​ബി​ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കോ​ള​നി​യു​ടെ സ​മീ​പ​ത്തു​നി​ന്നും വ്യാ​ജ മ​ദ്യം ഉ​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​വും ഉ​ണ്ട്. മാ​ഹി​യി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ വി​ദേ​ശ മ​ദ്യ​മെ​ത്തി​ച്ച് കോ​ള​നി​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. കൂ​ലി​പ്പ​ണി​ക്ക് പോ​കു​ന്ന ആ​ദി​വാ​സി​ക​ൾ​ക്ക് മ​ദ്യം വാ​ങ്ങാ​ൻ മാ​ത്ര​മാ​ണ് പ​ണം ഉ​ണ്ടാ​വു​ക. കോ​ള​നി​ക​ളി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ മ​ദ്യ​ത്തി​ന് അ​ടി​മ​ക​ളാ​വു​ന്ന​ത് വ​ലി​യ സാ​മൂ​ഹി​ക വി​പ​ത്താ​ണ് ഉ​ണ്ടാ​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് ബാ​ലു​ശ്ശേ​രി എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​രേ​ന്ദ്ര ദേ​വ് കോ​ള​നി​യി​ൽ റെ​യ്ഡ് ന​ട​ത്തി. മു​തു​കാ​ട് 4ാം ബ്ലോ​ക്കി​ന​ടു​ത്ത് ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ൽ 100 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് റെ​യ്ഡ് ഇ​ട​ക്ക് ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും വ്യാ​ജ​വാ​റ്റ് ല​ഭി​ക്കു​ക​യ​ല്ലാ​തെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​റി​ല്ല. ഇ​താ​ണ് വ്യാ​ജ​വാ​റ്റ് ലോ​ബി​യു​ടെ ര​ക്ഷ. പൊ​ലീ​സ്, എ​ക്സൈ​സ് സം​ഘം ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story