Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോടിന്റെ ഓണാഘോഷം...

കോഴിക്കോടിന്റെ ഓണാഘോഷം കളറാകും

text_fields
bookmark_border
കോഴിക്കോടിന്റെ ഓണാഘോഷം കളറാകും
cancel

കോ​ഴി​ക്കോ​ട്​: സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്, ഡി.​ടി.​പി.​സി, ജി​ല്ല ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി 22 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

24ന് ​വൈ​കീ​ട്ട് ആ​റി​ന് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ പ്ര​ധാ​ന വേ​ദി​യി​ല്‍ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ടി. ​സി​ദ്ദീ​ഖ് മു​ഖ്യാ​തി​ഥി​യാ​കും. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ക​ട​പ്പു​റം, ടൗ​ണ്‍ ഹാ​ള്‍, ബ​ട്ട് റോ​ഡ്, മാ​നാ​ഞ്ചി​റ, കു​റ്റി​ച്ചി​റ, ത​ളി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളാ​ണ് വേ​ദി​യാ​വു​ക. ന​ഗ​ര​ത്തി​ന് പു​റ​ത്ത് 25ന് ​കോ​ര​പ്പു​ഴ​യി​ല്‍ ജ​ലോ​ത്സ​വം, 26ന് ​അ​ക​ലാ​പ്പു​ഴ, 27ന് ​കാ​പ്പാ​ട്, 29ന് ​ഉ​ള്ളൂ​ര്‍ ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​യാ​ക്കി​ങ് ഫെ​സ്റ്റ് ഉ​ള്‍പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളും ന​ട​ക്കും. 23ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച് മു​ത​ല്‍ ഫ്രീ​ഡം സ്‌​ക്വ​യ​ര്‍ വ​രെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ക്കും.

ജി​ല്ല​യു​ടെ സാം​സ്‌​കാ​രി​ക ത​നി​മ​യും ക​ലാ​പെ​രു​മ​യു​മെ​ല്ലാം കോ​ര്‍ത്തി​ണ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. 22ന്​ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ക്ക​ള മ​ത്സ​രം ന​ട​ക്കും. പ്ര​ധാ​ന വേ​ദി​യാ​യ ക​ട​പ്പു​റ​ത്ത്​ 24ന് ​തൈ​ക്കൂ​ടം ബാ​ന്‍ഡി​ന്റെ സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റും. 25ന് ​ന​ര്‍ത്ത​കി​യും ന​ടി​യു​മാ​യ ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യും സം​ഘ​വും ഒ​രു​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി, ഹ​രീ​ഷ് ക​ണാ​ര​നും നി​ര്‍മ​ല്‍ പാ​ലാ​ഴി​യും അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഷോ, 26​ന് ന​രേ​ഷ് അ​യ്യ​രു​ടെ​യും സം​ഘ​ത്തി​ന്റെ​യും സം​ഗീ​ത പ​രി​പാ​ടി, ധ്വ​നി​ത​രം​ഗ് കൊ​ച്ചി​യു​ടെ ഡാ​ന്‍സ് പ്രോ​ഗ്രാം, 27ന് ​ഹ​രി​ശ​ങ്ക​ര്‍ ആ​ന്‍ഡ് പാ​ര്‍ട്ടി​യു​ടെ ഗാ​ന​മേ​ള, ബി​ജു​ല ബാ​ല​കൃ​ഷ്ണ​ന്റെ കു​ച്ചി​പ്പു​ടി എ​ന്നി​വ അ​ര​ങ്ങു​ണ​ര്‍ത്തും.

28ന് ​കേ​ര​ള സ​ര്‍ക്കാ​രി​ന്റെ സാം​സ്‌​കാ​രി​ക വി​നി​മ​യ കേ​ന്ദ്ര​മാ​യ ഭാ​ര​ത് ഭ​വ​നും സൗ​ത്ത് സോ​ണ്‍ ക​ള്‍ച്ച​റ​ല്‍ സെ​ന്റ​റും ചേ​ര്‍ന്നൊ​രു​ക്കു​ന്ന പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ലാ​രൂ​പ​ങ്ങ​ള്‍ കോ​ര്‍ത്തി​ണ​ക്കി​യു​ള്ള 'ഇ​ന്ത്യ​ന്‍ വ​സ​ന്തോ​ത്സ​വം 2026' പ​രി​പാ​ടി അ​ര​ങ്ങേ​റും. തു​ട​ര്‍ന്ന് ഷ​ഹ​ബാ​സ് അ​മ​ന്റെ ഗ​സ​ല്‍ നൈ​റ്റും ഉ​ണ്ടാ​കും. 29ന് ​മ​ധു ബാ​ല​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും സൗ​ഷ്ഠ​വ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റും.

30ന് ​സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി എ.​പി. അ​നി​ല്‍കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ര്‍ന്ന് സ്റ്റീ​ഫ​ന്‍ ദേ​വ​സ്സി​യു​ടെ സം​ഗീ​ത​പ​രി​പാ​ടി​യു​ണ്ടാ​കും. 25 മു​ത​ല്‍ 29 വ​രെ ഭ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ സൂ​ഫി ഡാ​ന്‍സ്, ഗാ​ന​മേ​ള, നൃ​ത്ത​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ടൗ​ണ്‍ ഹാ​ളി​ല്‍ നാ​ട​ക​വും അ​ര​ങ്ങേ​റും. 25 മു​ത​ല്‍ 27 വ​രെ മാ​നാ​ഞ്ചി​റ​യി​ല്‍ നാ​ട​ന്‍ ക​ല​ക​ള്‍, കു​റ്റി​ച്ചി​റ​യി​ല്‍ ഗ​സ​ല്‍, കോ​ല്‍ക്ക​ളി, വ​നി​താ ഗാ​ന​മേ​ള, ത​ളി​യി​ല്‍ ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍സ്, മ്യൂ​സി​ക് എ​ന്നി​വ​യും വേ​ദി​യു​ണ​ര്‍ത്തും. വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പ് അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ​ക്ക് പു​റ​മെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ എം.​എ​ല്‍.​എ​മാ​രാ​യ അ​ഡ്വ. കെ. ​ജ​യ​ന്ത്, അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മി​ല്ലി മോ​ഹ​ന്‍, ക​ല​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​ദീ​പ് ച​ന്ദ്ര​ന്‍, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍ അ​ഡ്വ. നി​യാ​സ്, ഫി​നാ​ന്‍സ് ക​ണ്‍വീ​ന​ര്‍ എ​ൻ. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalonamonam celebrationsKozhikode
News Summary - Kozhikode's Onam celebrations will be colorful
Next Story