Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിലെ ആദ്യ സോളാര്‍...

ജില്ലയിലെ ആദ്യ സോളാര്‍ വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
ജില്ലയിലെ ആദ്യ സോളാര്‍ വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്
cancel

കോ​ഴി​ക്കോ​ട്​: പൂ​ര്‍ണ​മാ​യി സൗ​രോ​ർ​ജ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സോ​ളാ​ര്‍ ഇ.​വി ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍ വെ​ള്ളി​യാ​ഴ്ച​ കൊ​ടു​വ​ള്ളി​യി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നി​ല്‍ സ്ഥാ​പി​ച്ച 50 കി​ലോ​വാ​ട്ട് സൗ​രോ​ർ​ജ സം​വി​ധാ​ന​ത്തി​ല്‍നി​ന്ന്​ ദി​വ​സം 200 യൂ​നി​റ്റ് വൈ​ദ്യു​തി ല​ഭി​ക്കും. ഒ​രു കി​ലോ​വാ​ട്ടി​ന് 20,000 രൂ​പ നി​ര​ക്കി​ല്‍ 50 കി​ലോ​വാ​ട്ടി​ന് 10 ല​ക്ഷം രൂ​പ അ​നെ​ര്‍ട്ട് സ​ബ്‌​സി​ഡി ന​ല്‍കു​ന്ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പ്ലാ​ന്റ് സ്ഥാ​പി​ച്ച​ത്. ഒ​രേ സ​മ​യം ര​ണ്ട്​​ കാ​റു​ക​ള്‍ ചാ​ര്‍ജ് ചെ​യ്യു​ന്ന​തി​നു​ള്ള 142 കി​ലോ​വാ​ട്ട് മെ​ഷീ​ന്‍, മൂ​ന്ന്​ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ചാ​ര്‍ജ് ചെ​യ്യാ​നു​ള്ള 10 കി​ലോ​വാ​ട്ട് മെ​ഷീ​ന്‍, ഇ​ല​ക്ട്രി​ക് ബൈ​ക്ക്, ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ എ​ന്നി​വ ചാ​ര്‍ജ് ചെ​യ്യാ​നു​ള്ള 1.5 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള യ​ന്ത്രം എ​ന്നി​വ​യാ​ണ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. കൊ​ടു​വ​ള്ളി​യി​ലെ വെ​ണ്ണ​ക്കാ​ട് റോ​യ​ല്‍ ആ​ര്‍ക്ക​യി​ഡ് ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ല്‍ ഉ​ച്ച​ക്ക് ര​ണ്ടി​ന്​ എം.​എ​ല്‍.​എ​മാ​രാ​യ പി.​ടി.​എ റ​ഹീം, എം.​കെ മു​നീ​ർ, അ​നെ​ര്‍ട്ട് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ന​രേ​ന്ദ്ര​നാ​ഥ് വെ​ല്ലൂ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kozhikode's first solar vehicle charging station to be launched today
Next Story