Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിൽപ ചാതുരിയിൽ...

ശിൽപ ചാതുരിയിൽ കോഴിക്കോട്​​ തളി പൈതൃകപദ്ധതി അവസാന ഘട്ടത്തിലേക്ക്​

text_fields
bookmark_border
K Shijeesh and nibin raj
cancel
camera_alt

തളി പൈതൃക പദ്ധതിയിൽ ശിൽപങ്ങളൊരുക്കിയ കെ.ഷിജീഷ്​, പി. നിബിൻരാജ്​ എന്നിവർ ശിൽപങ്ങൾക്ക്​ മുന്നിൽ

കോഴിക്കോട്:​ തളി പൈതൃകപദ്ധതിയുടെ നിർമാണപ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ പൂർത്തീകരണത്തോടെ തളി ക്ഷേത്രത്തിന്‍റെ പഴയകാല പ്രൗഢിയുടെ വീണ്ടെടുപ്പിനൊപ്പം പൊതുജനങ്ങൾക്ക് വിനോദത്തിനും ആസ്വാദനത്തിനും കോഴിക്കോട് ഒരിടം കൂടി തയാറാവുകയാണ്.

പദ്ധതിയിലെ പ്രധാന ആകർഷണങ്ങളായ എ​േട്ടാളം ചുമർശില്പങ്ങൾ തളി ക്ഷേത്രക്കുളത്തിന് അഭിമുഖമായി തയാറായിക്കഴിഞ്ഞു. എട്ട്​ പാനലുകളിൽ സിമന്‍റിൽ നിർമിച്ച ഈ ശിൽപങ്ങൾ സാമൂതിരി രാജവംശത്തിന്‍റെ ചരിത്രവും, തളിക്ഷേത്രത്തിന്‍റെ പെരുമയും വിളിച്ചോതുന്നവയാണ്‌. സാമൂതിരിയുടെ അരിയിട്ടു വാഴ്ച, തളി ക്ഷേത്രത്തിലേക്കുള്ള സാമൂതിരിയുടെ എഴുന്നള്ളിപ്പ്, മാമാങ്കം, രേവതി പട്ടത്താനം, പൂന്താനവും മങ്ങാട്ടച്ഛനും, ത്യാഗരാജ സംഗീതോത്സവം, കൃഷ്ണനാട്ടം, ബ്രഹ്മണസദ്യ എന്നിവയാണ് ശില്പങ്ങൾക്ക്​ വിഷയങ്ങളായത്​.

ശിൽപങ്ങളുടെ സമീപത്തായി ഇരിപ്പിടങ്ങളും പുൽത്തകിടികളും ഒരുക്കിയിട്ടുണ്ട്. രണ്ടു മാസമെടുത്താണ്‌ ശിൽപ നിർമാണം പൂർത്തിയാകുന്നത്. സിമന്‍റിൽ തീർത്ത ഈ ശില്പങ്ങൾക്കു ചെങ്കല്ലിൽ കൊത്തിയെടുത്ത പ്രതീതിയിലാണ് നിറങ്ങൾ നൽകിയിരിക്കുന്നത്. കുന്ദമംഗലം സ്വദേശിയായ പി. നിബിൻരാജ്, അത്തോളി സ്വദേശി കെ.ഷിജീഷ് എന്നിവരാണ് ശിൽപികൾ.

കേരള ടൂറിസം വകുപ്പിന്‍റെ 1.25 കോടിയും, എം.എൽ.എ ഫണ്ടിൽ നിന്നുള്ള 75 ലക്ഷവും ഉൾപ്പെടെ രണ്ട്​ കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് തളി പൈതൃക പദ്ധതിയിൽ നടക്കുന്നത്. എൻ.ഐ.ടിയിലെ ചീഫ്‌ ആർകിടെക്​ട്​ ഡോ. കസ്തൂർബയുടെ മേൽനോട്ടത്തിൽ ജില്ലാ നിർമിതി കേന്ദ്രക്കാണ്‌ നിർവഹണ ചുമതല. ഈ മാസം അവസാനത്തോടെ പദ്ധതിയുടെ ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നാണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thali heritage projectkozhikode News
News Summary - kozhikode thali heritage project
Next Story