Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേ സ്റ്റേഷൻ നവീകരണം; യാത്രക്കാരുടെ ദുരിതം തീരുന്നില്ല

text_fields
bookmark_border
റെയിൽവേ സ്റ്റേഷൻ നവീകരണം; യാത്രക്കാരുടെ ദുരിതം തീരുന്നില്ല
cancel
camera_alt

ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ നവീകരണം പുരോഗമിക്കുകയാണെങ്കിലും യാത്രക്കാരുടെ ദുരിതം തീരുന്നില്ല. നാലാം പ്ലാറ്റ്ഫോമിലെ വിശ്രമമുറി പൊതുവാക്കിയതാണ് നവീകരണ പ്രവൃത്തികളുടെ ഭാഗമായുണ്ടായ ഏറ്റവും പുതിയ മാറ്റം. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിലെ ഏതാനും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയിരുന്നു. പുരുഷൻമാരുടെ വിശ്രമമുറിയുൾപ്പെടെയാണ് അന്ന് പൊളിച്ചു നീക്കിയത്. പൊളിച്ചിട്ട് ഒരുവർഷമാകാറായിട്ടും പുരുഷൻമാർക്കായി റെയിൽവേ അധികൃതർ മറ്റൊരു വിശ്രമമുറി ഒരുക്കിയിട്ടില്ല.

സ്ത്രീകളുടെ വിശ്രമ മുറിയിലെ രണ്ടു ശൗചാലയങ്ങളിൽഒന്ന് പുരുഷൻമാർക്ക് നൽകിയിരിക്കുകയാണ്. എന്നാൽ, അമ്മമാർക്കായുള്ള മുലയൂട്ടുന്ന മുറിയോട് ചേർന്നാണ് പുരുഷൻമാർക്കുള്ള ശൗചാലയം ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല, പുരുഷൻമാർ ശൗചാലയത്തിന്റെ വാതിൽ തുറന്നിട്ട് ഉപയോഗിക്കുന്നത് സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടാക്കുന്നുണ്ട്. അതിനു മുന്നിൽ നല്ല തിരക്കുമാണ്.

നിലവിൽ ഒന്ന്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ പുരുഷൻമാർക്ക് ശുചിമുറികൾ ഉണ്ട്. എന്നാൽ, പണം കൊടുക്കണം. പൊതുവിശ്രമമുറിക്ക് പിറകെ എ.സി വിശ്രമമുറിയുമുണ്ട്. അവിടെ മണിക്കൂറിന് 30 രൂപയാണ് നിരക്ക്. പഴയ ലേഡീസ് വെയ്റ്റിങ് റൂമുകളിൽ ഉണ്ടായിരുന്നതുപോലെ സ്ത്രീകൾക്ക് മാത്രമായി പൂർണ സ്വകാര്യതയുള്ള വലിയ വിശ്രമമുറികൾ ഇത്തരം പുതിയ പെയ്ഡ് എ.സി വിശ്രമമുറികളിൽഎന്നത് യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പഴയ വിശ്രമമുറികൾ സൗജന്യമായി ഉപയോഗിക്കാമായിരുന്നെങ്കിൽ, മെച്ചപ്പെട്ട പുതിയ എ.സി ഹാളുകൾ ഉപയോഗിക്കാൻ മണിക്കൂറിന് പണം നൽകേണ്ടി വരുന്നു. ടോയ്‌ലറ്റ് സൗകര്യത്തിനായി മാത്രം പോലും ഇത്തരം ഹാളുകളിൽ കയറേണ്ടി വരുമ്പോൾ പണം ഈടാക്കുന്നത് സാധാരണക്കാരായ സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പണം നൽകാതെ ഉപയോഗിക്കാവുന്ന ചില ജനറൽ വിശ്രമമുറികളിലെ ശൗചാലയങ്ങൾ ശരിയായി വൃത്തിയാക്കാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സ്ത്രീകളെ കൂടുതൽ ദുരിതത്തിലാക്കുന്നു.

അതേസമയം, റെയിൽവേസ്റ്റേഷനിൽ നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണെന്നും പണി പൂർത്തിയാകുന്ന മുറയ്ക്ക് സ്‍ത്രീകളുടെ വിശ്രമമുറി പുനഃസ്ഥാപിക്കുമെന്നുമാണ് സ്റ്റേഷൻ മാസ്റ്റർ സി.കെ. ഹരീഷ് പറയുന്നത്. കണ്ടെയ്നർ ബാത്റൂം വന്ന് കഴിഞ്ഞാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. എന്നാൽ അതിന് ഒരുമാസമെങ്കിലും എടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kozhikode Railway Station Renovation: Passenger Woes Continue
Next Story