ഒരു വർഷത്തിനകം കോഴിക്കോട് സമ്പൂർണ മാലിന്യമുക്തമാവണം –മന്ത്രി
text_fieldsകോർപറേഷൻ വജ്രജൂബിലി ആഘോഷം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: കോർപറേഷന്റെ ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷം ടാഗോർ ഹാളിലെ വർണാഭമായ ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. വജ്രജൂബിലി ആഘോഷം ഒരു വർഷത്തിനുശേഷം സമാപിക്കുമ്പോൾ കോഴിക്കോടിനെ സമ്പൂർണ മാലിന്യമുക്ത നഗരമായി പ്രഖ്യാപിക്കാനാവണമെന്നും സാധാരണക്കാരനെ ബാധിക്കാതെ നഗരസഭയുടെ സ്വന്തം വരുമാനം കൂട്ടി ഗുണമുള്ള സേവനം നൽകാനാവണമെന്നും അദ്ദേഹം പറഞ്ഞു.
കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. പി.എം. അബ്ദുറഹ്മാൻ, നവ്യ ഹരിദാസ്, അഡ്വ. സൂര്യനാരായണൻ, കെ.കെ. ബാലൻ, മനയത്ത് ചന്ദ്രൻ, കെ.കെ. അബ്ദുല്ല, ഹമീദ്, എ. പ്രദീപ്കുമാർ, സി.ജെ. റോബിൻ, എം.എം. പത്മാവതി, ടി.പി. ദാസൻ, വി.കെ.സി. മമ്മദ്കോയ, അഷ്റഫ് മുത്തേടത്ത്, എം.എ. മെഹബൂബ്, റാഫി, പി. ദേവസ്യ, സൂര്യ ഗഫൂർ എന്നിവർ സംബന്ധിച്ചു.
മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു.സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ് നേടിയവരുടെ കലാപ്രകടനങ്ങളും സമീർ ബിൻസി നയിച്ച സൂഫി സംഗീതവും ചടങ്ങിന് കൊഴുപ്പേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

