കോഴിക്കോട്ടെ സ്കൂൾ ബസുകൾ പെർഫെക്ട് ഓകെ...
text_fieldsകോഴിക്കോട്: സംഗതി എന്തായാലും കോഴിക്കോട്ടെ സ്കൂൾ ബസുകളുടെ ഡ്രൈവർമാർ മര്യാദക്കാരാണെന്ന് വാഹന ഗതാഗത വകുപ്പുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം എറണാകുളം നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 10 സ്കൂൾ ബസുകളുടെ ഡ്രൈവർമാരാണ് പിടിയിലായത്. കോഴിക്കോട്ടെ സ്ഥിതി എന്താണെന്നറിയാൻ സമാന പരിശോധന വ്യാഴാഴ്ച നഗരത്തിലും നടന്നു. പക്ഷേ, മദ്യപന്മാരെയോ ഗുരുതര വീഴ്ചകളോ കണ്ടെത്താനായില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
വ്യാഴാഴ്ച രാവിലെ മീഞ്ചന്ത രാമകൃഷ്ണ മിഷൻ സ്കൂളിനു സമീപം, മർകസ് സ്കൂളിനു സമീപം, സെന്റ് വിൻസെന്റ് കോളനി എന്നിവിടങ്ങളിലും വിവിധ സ്കൂളുകളിലുമായി 150ഓളം വാഹനങ്ങളിലാണ് വെഹിക്കിൾ ഡിപ്പാർട്മെന്റും ട്രാഫിക് പൊലീസും ചേർന്ന് പരിശോധന നടത്തിയത്.
ശ്രദ്ധയിൽപെട്ട ചെറിയ വീഴ്ചകൾ തിരുത്താൻ ഡ്രൈവർമാർക്ക് ഉദ്യോഗസ്ഥൻ നിർദേശം നൽകി. വാഹനങ്ങളുടെ ഫിറ്റ്നസും പരിശോധിച്ചു. ജി.പി.എസ് പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണ സംഘം വിലയിരുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

