Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലയുടെ ഏഴഴകുമായി...

കലയുടെ ഏഴഴകുമായി 'മഴവില്ല് 2022'

text_fields
bookmark_border
കലയുടെ ഏഴഴകുമായി മഴവില്ല് 2022
cancel
camera_alt

ബഡ്സ്​ സ്​കൂളുകളിലെയും ബി.ആർ.സികളിലെയും പഠിതാക്കൾക്ക് സംഘടിപ്പിച്ച ‘മഴവില്ല് 2022’ കലോത്സവത്തിൽനിന്ന്​

Listen to this Article

കോ​ഴി​ക്കോ​ട്: കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഡ്സ്​ സ്​​കൂ​ളു​ക​ളി​ലെ​യും ബി.​ആ​ർ.​സി​ക​ളി​ലെ​യും പ​ഠി​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച 'മ​ഴ​വി​ല്ല് 2022' ക​ല​യു​ടെ ഉ​ത്സ​വ​മേ​ള​മാ​യി.

സ്​​ത്രീ​ശാ​ക്​​തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ളി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ജ ശ​ശി ഉ​ദ്ഘാ​ട​നം​​ചെ​യ്തു. കോ​ഴി​ക്കോ​ടി​നെ ബാ​ല​സൗ​ഹൃ​ദ ജി​ല്ല​യാ​ക്കാ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ജി​ല്ല​പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. സ്​​ത്രീ​പ​ക്ഷ ന​വ​കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്​​ത്രീ​ശ​ക്​​തി ക​ലാ​ജാ​ഥ അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കു​ടും​ബ​ശ്രീ ജി​ല്ല​മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ഇ​ൻ ചാ​ർ​ജ് പി.​എം. ഗി​രീ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ൻ. ശാ​ര​ദ (നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്), പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ ദീ​പ കാ​വും​പു​റ​ത്ത്, കൊ​യി​ലാ​ണ്ടി നോ​ർ​ത്ത് ചെ​യ​ർ​പേ​ഴ്സ​ൻ എം.​പി. ഇ​ന്ദു​ലേ​ഖ, വേ​ദി​ക രം​ഗ​ശ്രീ തി​യ​റ്റ​ർ ഗ്രൂ​പ് സെ​ക്ര​ട്ട​റി ബി​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​സി. ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​അ​ഞ്ജു സ്വാ​ഗ​ത​വും സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്റ്​ പ്രോ​ഗ്രാം മാ​നേ​ജ​ർ ശ്രീ​ഷ്മ ശ്രീ​ധ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ ബ​ഡ്സ് ​-ബി.​ആ​ർ.​സി​ക​ളി​ലെ പ​ഠി​താ​ക്ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ല​ളി​ത​ഗാ​നം, സി​നി​മാ​ഗാ​നം, നാ​ടോ​ടി​നൃ​ത്തം, നാ​ട​ൻ​പാ​ട്ട് എ​ന്നീ സ്റ്റേ​ജ് ഇ​ന​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. പെ​ൻ​സി​ലും ക്ര​യോ​ണും ഉ​പ​യോ​ഗി​ച്ചു​ള്ള ചി​ത്ര​ര​ച​ന​യും സം​ഘ​ടി​പ്പി​ച്ചു. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ​പേ​ർ​ക്കും സ​മാ​പ​ന പ​രി​പാ​ടി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mazhavill 2022kozhikode News
News Summary - Kozhikode ‘Mazhavill 2022’ fest
Next Story