കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്നേഹഭവന സമർപ്പണം കോഴിക്കോട് മേയർ ഉദ്ഘാടനം ചെയ്തു
text_fieldsകോഴിക്കോട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഷൻ 2021-26 പദ്ധതി പ്രകാരം നിർമ്മിച്ച കോഴിക്കോട് വിദ്യാഭ്യസ ജില്ലയിലെ രണ്ടാമത്തെ സ്നേഹഭവന സമർപ്പണം കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഉള്ളിശ്ശേരിക്കുന്നിൽ നടന്നു. കോഴിക്കോട് മേയർ ഡോ.ബീനാ ഫിലിപ്പ് പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്റ്റേറ്റ് സെക്രട്ടറി എൻ.കെ.പ്രഭാകരൻ താക്കോൽ കൈമാറി. സിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ വിശിഷ്ടാതിഥി ആയി.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സിറ്റി ഉപജില്ല സെക്രട്ടറി ഷേർളി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. സ്കൗട്ട്സ് ആന്റ്ഗൈഡ്സ് സിറ്റി ഉപജില്ല ട്രഷറർ മണി എ.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ അജീബ ഷമീൽ, കോഴിക്കോട് ജില്ലവിദ്യാഭ്യാസ ഓഫീസർ ഷാദിയ ബാൻ, ഗൈഡ്സ് സ്റ്റേറ്റ് കമ്മീഷണർമാരായ വി.വിശാലാക്ഷി, സലോമി അഗസ്റ്റിൻ സ്റ്റേറ്റ് ഓർഗനൈസിങ്ങ് കമീഷണർ ഷീല ജോസഫ് , ജില്ല വൈസ് പ്രസിഡന്റ് എൻജിനീയർ സലിം.കെ.രാമകൃഷ്ണ മിഷൻ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ജി. മനോജ് കുമാർ , സ്റ്റാഫ് സെക്രട്ടറി മനോജ്.എം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രിയേഷ് വാസുദേവൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

