Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊ​ടു​വ​ള്ളി​യി​ൽ...

കൊ​ടു​വ​ള്ളി​യി​ൽ യു.​ഡി.​എ​ഫ് ത​രം​ഗം: പി.​കെ. ഫി​റോ​സി​ന് റെ​ക്കോ​ഡ് വി​ജ​യം

text_fields
bookmark_border
കൊ​ടു​വ​ള്ളി​യി​ൽ യു.​ഡി.​എ​ഫ് ത​രം​ഗം: പി.​കെ. ഫി​റോ​സി​ന് റെ​ക്കോ​ഡ് വി​ജ​യം
cancel
camera_alt

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പി.​കെ ഫി​റോ​സ് വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​യു​ന്നു

​കൊ​ടു​വ​ള്ളി: ഉ​റ്റു​നോ​ക്കി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കൊ​ടു​വ​ള്ളി​യു​ടെ മ​ണ്ണി​ൽ പ​ച്ച​ക്കൊ​ടി പാ​റി​ച്ച് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ഫി​റോ​സ്. എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി 36,682 വോ​ട്ടി​ന്റെ മി​ന്നു​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ഫി​റോ​സ് നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വോ​ട്ടെ​ണ്ണ​ലി​ന്റെ ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്ക് ലീ​ഡു​യ​ർ​ത്താ​ൻ അ​വ​സ​രം ന​ൽ​കാ​തെ, മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചാ​യി​രു​ന്നു ഫി​റോ​സി​ന്റെ ജൈ​ത്ര​യാ​ത്ര. 2,01,668 വോ​ട്ട​ർ​മാ​രി​ൽ 1,66,310 വോ​ട്ടു​ക​ളാ​യി​രു​ന്നു പോ​ൾ ചെ​യ്ത​ത്. ഇ​തി​ൽ പി.​കെ. ഫി​റോ​സി​ന് 95,164 വോ​ട്ടും എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യ സ​ലീം മ​ട​വൂ​രി​ന് 58,482 വോ​ട്ടും എ​ൻ.​ഡി.​എ​യു​ടെ ഗി​രി പാ​മ്പ​നാ​ലി​ന് 9,832 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ട​തു ക​ണ​ക്കു​ക​ൾ

​എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ലിം മ​ട​വൂ​രി​ലൂ​ടെ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന ഇ​ട​തു​മു​ന്ന​ണി​യു​ടെ മോ​ഹ​ങ്ങ​ൾ​ക്കാ​ണ് കൊ​ടു​വ​ള്ളി​യി​ലെ വോ​ട്ട​ർ​മാ​ർ തി​രി​ച്ച​ടി ന​ൽ​കി​യ​ത്. ന​രി​ക്കു​നി, മ​ട​വൂ​ർ, കൊ​ടു​വ​ള്ളി, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ലിം മ​ട​വൂ​രി​നു​ള്ള വ്യ​ക്തി​പ​ര​മാ​യ സ്വാ​ധീ​നം വോ​ട്ടാ​യി മാ​റു​മെ​ന്നും ഈ ​മേ​ഖ​ല​ക​ളി​ലെ ലീ​ഡ് വ​ഴി വി​ജ​യി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. പ്ര​ചാ​ര​ണ​ത്തി​ലു​ട​നീ​ളം എ​ൽ.​ഡി.​എ​ഫ് പ്ര​ക​ടി​പ്പി​ച്ച ആ​ത്മ​വി​ശ്വാ​സം വോ​ട്ടെ​ണ്ണ​ലി​ന്റെ ആ​ദ്യ റൗ​ണ്ടു​ക​ളി​ൽ ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​യി. ത​ങ്ങ​ളു​ടെ ഉ​റ​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും വോ​ട്ട് ചോ​ർ​ന്ന​ത് ഇ​ട​തു ക്യാ​മ്പി​നെ ഞെ​ട്ടി​ച്ചു. യു​വ വോ​ട്ട​ർ​മാ​രു​ടെ വ​ലി​യ പി​ന്തു​ണ​യും സ​ജീ​വ​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും ഫി​റോ​സി​ന് അ​നു​കൂ​ല​മാ​യ കാ​റ്റ് വീ​ശാ​ൻ കാ​ര​ണ​മാ​യി. സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള വി​കാ​രം വോ​ട്ടാ​യി മാ​റ്റു​ന്ന​തി​ൽ യു.​ഡി.​എ​ഫ് സം​വി​ധാ​നം വി​ജ​യി​ച്ചു. മു​സ്ലിം ലീ​ഗി​ന്റെ​യും കോ​ൺ​ഗ്ര​സി​ന്റെ​യും താ​ഴെ​ത്ത​ട്ടി​ലു​ള്ള ഐ​ക്യ​വും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​വും വി​ജ​യ​ത്തി​ന്റെ ആ​ക്കം കൂ​ട്ടി.

​വി​ജ​യ​വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ കൊ​ടു​വ​ള്ളി ന​ഗ​രം യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും പ​ച്ച​പ്പ​ട​ക്ക​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പ്ര​വ​ർ​ത്ത​ക​ർ വി​ജ​യാ​ഘോ​ഷം തെ​രു​വു​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു. വി​ജ​യി​ച്ച പി.​കെ. ഫി​റോ​സ് മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് കൊ​ണ്ടു​ള്ള വാ​ഹ​ന പ​ര്യ​ട​നം ന​ട​ത്തി. രാ​ത്രി കൊ​ടു​വ​ള്ളി​യി​ൽ സ​മാ​പി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ തോ​റ്റ​മ്പി​യ എ​ൽ.​ഡി.​എ​ഫി​ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യം വ​ലി​യ രാ​ഷ്ട്രീ​യ ആ​ത്മ​പ​രി​ശോ​ധ​ന​ക്ക് വ​ഴി​തു​റ​ക്കു​ന്ന​താ​ണ്. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ​ത് യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് പ​ക​രു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ വി​ജ​യം -പി.​കെ. ഫി​റോ​സ്

ഇ​ത് കൊ​ടു​വ​ള്ളി​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ്. വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തി​നും ദു​ർ ഭ​ര​ണ​ത്തി​നു​മെ​തി​രെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ ശ​ക്ത​മാ​യ താ​ക്കീ​താ​ണി​ത്. കൊ​ടു​വ​ള്ളി​യെ ഇ​ക്കാ​ല​മ​ത്ര​യും ഇ​ട​തു​പ​ക്ഷം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി​രി​ക്കും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionsKozhikodeKerala Assembly Election 2026
News Summary - UDF wave in Koduvally: P.K. Feroz records victory
Next Story