Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോ​ൽ​വി​യു​ടെ...

തോ​ൽ​വി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി

text_fields
bookmark_border
തോ​ൽ​വി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി
cancel
camera_alt

കൊയിലാണ്ടി മണ്ഡലത്തിൽ വിജയിച്ച അഡ്വ. കെ. പ്രവീൺ കുമാറും ബാലുശ്ശേരി മണ്ഡലത്തിൽ വിജയിച്ച വി.ടി. സൂരജും ഡി.സി.സി ഓഫിൽ ആഹ്ലാദം പങ്കിടുന്നു. എം.കെ. രാഘവൻ എം.പി സമീപം

കോ​ഴി​ക്കോ​ട്: യു.​ഡി.​എ​ഫ് സൂ​നാ​മി​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് കോ​ഴി​ക്കോ​ട്ടെ ഇ​ട​ത് കോ​ട്ട​ക​ൾ. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മാ​ത്ര​മ​ല്ല, ഹി​ന്ദു​ത്വ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​മ​ട​ക്കം ഇ​ട​തു​മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി​യാ​യി. 2021ലെ ​നേ​ട്ടം ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ ഉ​ണ്ടാ​ക്കാ​നാ​വി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ള​കാ​ത്ത കോ​ട്ട​ക​ള​ട​ക്കം വീ​ഴു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് ഒ​രി​ക്ക​ലും ക​രു​തി​യി​ല്ല. ഈ ​ആ​ത്മ​വി​ശ്വാ​സ​വും വി​ന​യാ​യി. കോ​ഴി​ക്കോ​ട് നോ​ർ​ത്ത് അ​ട​ക്കം പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ഈ ​അ​മി​ത ആ​ത്മ​വി​ശ്വാ​സം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കാ​ണാ​മാ​യി​രു​ന്നു. ഒ​ടു​വി​ൽ, 13 മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ഞ്ചോ​ടി​ച്ച് പോ​രാ​ട്ടം ന​ട​ന്ന​പ്പോ​ൾ അ​ത്ഭു​ത​ങ്ങ​ൾ ത​ന്നെ സം​ഭ​വി​ച്ചു. മൂ​ന്ന് സീ​റ്റ് മാ​ത്രം ല​ഭി​ച്ച ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ക​ന​ത്ത പ​രാ​ജ​യം ഇ​ട​തു​മു​ന്ന​ണി രു​ചി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല.

കോ​​ഴി​​ക്കോ​​ട് ഡി.​​സി.​​സി ഓ​​ഫി​​സി​​നു മു​​ന്നി​​ൽ യു.​​ഡി.​​എ​​ഫ് വി​​ജ​​യം ആ​​ഘോ​​ഷി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ക​​ർ

ത​ങ്ങ​ൾ​ക്ക് ആ​ധി​പ​ത്യ​മു​ള്ള ബേ​പ്പൂ​ർ, എ​ല​ത്തൂ​ർ, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, ബാ​ലു​ശ്ശേ​രി സീ​റ്റു​ക​ളി​ൽ പ്ര​തീ​ക്ഷ പ​റ​ഞ്ഞി​രു​ന്ന എ​ൽ.​ഡി.​എ​ഫ് വി​ല​യി​രു​ത്ത​ൽ ആ​കെ പി​ഴ​ച്ചു. ക​ന​ലൊ​രു ത​രി​യാ​യി ബേ​പ്പൂ​ർ മാ​ത്ര​മാ​ണ് ബാ​ക്കി​യാ​യ​ത്. സ്റ്റാ​ർ മ​ണ്ഡ​ല​മാ​യി​രു​ന്ന ബേ​പ്പൂ​രി​ൽ അ​വ​സാ​ന നി​മി​ഷം​വ​രെ അ​ൻ​വ​ർ വി​ജ​യ പ്ര​തീ​ക്ഷ വെ​ച്ചു​പു​ല​ർ​ത്തി​യെ​ങ്കി​ലും റി​യാ​സ് എ​ൽ.​ഡി.​എ​ഫി​ന് ആ​ശ്വാ​സ​മാ​യി. കേ​ര​ളം ഏ​റ്റ​വും ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യ പേ​രാ​മ്പ്ര​യി​ൽ ഖൗ​മി​ലെ കു​ട്ടി വി​വാ​ദ​മ​ട​ക്കം വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​ക്കി. മ​ണ്ഡ​ല​ത്തി​ലെ ആ ​ട്രെ​ൻ​ഡി​ൽ എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ത​ന്നെ വീ​ണു.

കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച അ​ഡ്വ. വി​ദ്യ ബാ​ല​കൃ​ഷ്‌​ണ​നൊ​പ്പം ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന പ്ര​വ​ർ​ത്ത​ക​ർ

ജി​ല്ല​യി​ൽ ആ​ദ്യം വി​ജ​യ​മു​റ​പ്പി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്ന് എ​ന്ന് എ​ൽ.​ഡി.​എ​ഫ് ക​രു​തി​യ എ​ല​ത്തൂ​രി​ൽ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി​യാ​ണ് മു​ന്ന​ണി​ക്കു​ണ്ടാ​യ​ത്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം മു​ത​ൽ എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ മു​ക്കം മു​ഹ​മ്മ​ദ് ഉ​യ​ർ​ത്തി​യ ക​ലാ​പ​ക്കൊ​ടി​യും വി​മ​ത ശ​ല്യ​വു​മെ​ല്ലാം തി​രി​ച്ച​ടി​യാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പേ മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്ന അ​ഡ്വ. കെ. ​ജ​യ​ന്തി​ന്‍റെ ക​ഠി​ന​പ​രി​ശ്ര​മ​ങ്ങ​ൾ​ക്കാ​ണ് കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ ഫ​ലം ക​ണ്ട​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ അ​വ​സാ​ന നി​മി​ഷം വ​രെ ലീ​ഡ് നി​ല​ക​ൾ മാ​റി​മ​റി​ഞ്ഞ് ഒ​ടു​വി​ൽ ജ​യ​ന്ത് ജ​യി​ച്ച് ക​യ​റി​യ​പ്പോ​ൾ ത​ക​ർ​ന്ന​ടി​ഞ്ഞ​ത് എ​ൽ.​ഡി.​എ​ഫി​ന്‍റെ ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ട്ട​യാ​ണ്. തി​രു​വ​മ്പാ​ടി, കു​ന്ദ​മം​ഗ​ലം, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​പ്ര​ഭാ​വം കൂ​ട്ടാ​കു​മെ​ന്ന് ക​രു​തി​യ​തും തെ​റ്റി. ലീ​ഗ്-​കോ​ൺ​ഗ്ര​സ് പ്ര​ശ്ന​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും യു.​ഡി.​എ​ഫി​ന് വി​ന​യാ​യ തി​രു​വ​മ്പാ​ടി​യി​ൽ ജ​ന​കീ​യ​നെ​ന്ന് പേ​ര് കേ​ട്ട ലി​ന്‍റോ ജോ​സ​ഫി​ന് അ​ടി​പ​ത​റി. സി​റ്റി​ങ് എം.​എ​ൽ.​എ​യു​ടെ ജ​ന​പ്രീ​തി വോ​ട്ടാ​യി മാ​റു​മെ​ന്ന് ക​രു​തി​യ കു​റ്റ്യാ​ടി​യി​ലും എ​ൽ.​ഡി.​എ​ഫ് നി​ലം​തൊ​ട്ടി​ല്ല. ജി​ല്ല​യി​ലെ ഇ​ട​ത് കോ​ട്ട​ക​ൾ ക​ട​പു​ഴ​കി​യ ക​ന​ത്ത തോ​ൽ​വി വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​മെ​ന്നും സി.​പി.​എ​മ്മി​നും മു​ന്ന​ണി​ക്കും വി​ശ​ദീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും ഉ​റ​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionKozhikodeKerala Assembly Election 2026
News Summary - Left Front reels from defeat
Next Story