Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎലത്തൂരിൽ...

എലത്തൂരിൽ ചോദിച്ചുവാങ്ങിയ പരാജയം

text_fields
bookmark_border
എലത്തൂരിൽ ചോദിച്ചുവാങ്ങിയ പരാജയം
cancel

കോ​ഴി​ക്കോ​ട്: അ​ര​നൂ​റ്റാ​ണ്ടോ​ള​മു​ള്ള കോ​ൺ​ഗ്ര​സ്-​എ​സ്, എ​ൻ.​സി.​പി എം.​എ​ൽ.​എ വാ​ഴ്ച​ക്ക് എ.​കെ. ശ​ശീ​ന്ദ്ര​ന്റെ വീ​ഴ്ച​യോ​ടെ ജി​ല്ല​യി​ൽ അ​റു​തി​യാ​യി. എ​ൻ.​സി.​പി​യി​ൽ ഭാ​വി​യി​ൽ പി​ള​ർ​പ്പി​നു​കൂ​ടി സാ​ധ്യ​ത​യൊ​രു​ക്കി​യാ​ണ് ശ​ശീ​ന്ദ്ര​ന്റെ പ​രാ​ജ​യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. പാ​ർ​ട്ടി​യി​ലും മു​ന്ന​ണി​യി​ലും അ​നൈ​ക്യ​മു​ണ്ടാ​ക്കി ചോ​ദി​ച്ചു​വാ​ങ്ങി​യ പ​രാ​ജ​യ​മെ​ന്നാ​ണ് ശ​ശീ​ന്ദ്ര​ന്റെ പ​ത​ന​ത്തെ പാ​ർ​ട്ടി​യും മു​ന്ന​ണി നേ​താ​ക്ക​ളും വി​ല​യി​രു​ത്തു​ന്ന​ത്. ഘ​ട​ക​ക​ക്ഷി​യാ​യി ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം​നി​ന്ന കാ​ലം​മു​ത​ൽ കോ​ൺ​ഗ്ര​സ്- എ​സി​ന് ജി​ല്ല​യി​ൽ എം.​എ​ൽ.​എ പ്രാ​തി​നി​ധ്യ​വും മ​ന്ത്രി​സ്ഥാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

സം​സ്ഥാ​ന-​ദേ​ശീ​യ നേ​താ​ക്ക​ൾ വാ​ണ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന മ​ണ്ഡ​ലം​ത​ന്നെ മാ​റ്റി​വെ​ക്കു​ന്ന പ്ര​​​ത്യേ​ക​ത​യും ഇ​ട​തു​പ​ക്ഷ​ത്തി​നു​ണ്ടാ​യി​രു​ന്നു. എ.​സി. ഷ​ൺ​മു​ഖ​ദാ​സ് 25 വ​ർ​ഷം എം.​എ​ൽ.​എ​യാ​യും 15 വ​ർ​ഷം മ​ന്ത്രി​യു​മാ​യി ജി​ല്ല​യെ പ്ര​തി​നി​ധാ​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് -എ​സി​ൽ​നി​ന്ന് എ​ൻ.​സി.​പി​യാ​യ​പ്പോ​ഴും ഇ​ട​തു​പ​ക്ഷ​ത്തി​ലെ ഘ​ട​ക​ക​ക്ഷി​ക്ക് മാ​റ്റ​മു​ണ്ടാ​യി​ല്ല. 2006ൽ ​എ.​കെ. ശ​ശീ​ന്ദ്ര​ൻ ബാ​ലു​ശ്ശേ​രി​യി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി. 2011 മു​ത​ൽ എ​ല​ത്തൂ​രി​ൽ​നി​ന്നും തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ​യും എം.​എ​ൽ.​എ​യാ​യ ശ​ശീ​ന്ദ്ര​ൻ 10 വ​ർ​ഷ​ത്തോ​ളം മ​ന്ത്രി​യു​മാ​യി. നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് യാ​ത്ര​യി​ൽ ഒ​മ്പ​താ​മൂ​ഴ​ത്തി​ലാ​ണ് കാ​ലി​ട​റി വീ​ണ​ത്.

ഇ​ട​ത്‌ കോ​ട്ട​യാ​യ എ​ല​ത്തൂ​രി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തോ​ടെ (38,052) വി​ജ​യി​ച്ച ശ​ശീ​ന്ദ്ര​ൻ, യു.​ഡി.​എ​ഫി​ന്റെ വി​ദ്യ ബാ​ല​കൃ​ഷ്ണ​നോ​ട് 12162 വോ​ട്ടി​നാ​ണ് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​ത്. മ​ണ്ഡ​ലം രൂ​പ​വ​ത്കൃ​ത​മാ​യ​തു മു​ത​ൽ ശ​ശീ​ന്ദ്ര​ൻ മാ​ത്ര​മാ​യി​രു​ന്നു ഇ​വി​ടെ വി​ജ​യി​ച്ച​ത്. ശ​ശീ​ന്ദ്ര​ന്റെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്തം പാ​ർ​ട്ടി​യും എ​ൽ.​ഡി.​എ​ഫ് ഘ​ട​ക​ക​ക്ഷി​യു​മാ​യ എ​ൻ.​സി.​പി -എ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പേ ത​ന്നെ ത​ർ​ക്ക​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. ശ​ശീ​ന്ദ്ര​ൻ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പ്ര​മേ​യ​വും പാ​സാ​ക്കി​യി​രു​ന്നു.

സി.​പി.​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​നും ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. ശ​ശീ​ന്ദ്ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യാ​ൽ പാ​ർ​ട്ടി വോ​ട്ടു​ക​ൾ​വ​രെ ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് ജി​ല്ല ക​മ്മി​റ്റി​യും ച​ർ​ച്ച​ചെ​യ്തു. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​ൽ മാ​റി​നി​ൽ​ക്കാ​ൻ ത​യാ​റാ​വാ​ത്ത ശ​ശീ​ന്ദ്ര​ൻ പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തെ ഇ​ട​പെ​ടു​വി​ച്ച് സ്ഥാ​നാ​ർ​ഥി​ത്വം നേ​ടു​ക​യാ​യി​രു​ന്നു. എ​ൻ.​സി.​പി ജി​ല്ല പ്ര​സി​ഡ​ന്റ് മു​ക്കം മു​ഹ​മ്മ​ദി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ​തോ​ടെ പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത ഉ​ട​ലെ​ടു​ത്തു. ഇ​തോ​ടെ പാ​ർ​ട്ടി ജി​ല്ല​യി​ൽ ദു​ർ​ബ​ല​മാ​കു​ക​യും ചെ​യ്തു. ന​ല്ല സ​മ​യ​ത്ത് പി​ൻ​വാ​ങ്ങി​യാ​ൽ പാ​ർ​ട്ടി​ക്കും ത​നി​ക്കും ഗു​ണ​ക​ര​മാ​കു​മാ​യി​രു​ന്നു​വെ​ന്ന അ​വ​സ്ഥ ശ​ശീ​ന്ദ്ര​ൻ ഇ​ല്ലാ​താ​ക്കി​യെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala AssemblyKozhikodeAssembly Elections 2026
News Summary - The failure that was demanded in Elathur
Next Story