Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയമസഭയിൽ...

നിയമസഭയിൽ കോഴിക്കോ​ട്ടെ ഹാട്രിക്കുകാരും അതുക്കും മേലെയുള്ളവരും

text_fields
bookmark_border
നിയമസഭയിൽ കോഴിക്കോ​ട്ടെ ഹാട്രിക്കുകാരും അതുക്കും മേലെയുള്ളവരും
cancel
camera_alt

എ.സി. ഷൺമുഖദാസ്​, കെ. ചന്ദ്രശേഖരൻ, സി.​െക. നാണു പി.എം. അബൂബക്കർ, സത്യൻ മൊകേരി, സിറിയക്​ ജോൺ, കെ.പി. രാമൻ, കെ. ചാത്തുണ്ണി

കോ​ഴി​ക്കോ​ട്​: ജി​ല്ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ച​രി​ത്ര​ത്തി​ൽ തു​ട​ർ​വി​ജ​യം നേ​ടി​യ​വ​ർ ഏ​റെ​യാ​ണ്. മൂ​ന്നും നാ​ലും ത​വ​ണ ഒ​രേ​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത​വ​ർ. മൂ​ന്നും​വ​ട്ടം മ​ത്സ​രി​ച്ച​വ​ർ വീ​ണ്ടും മ​ത്സ​രി​േ​​ക്ക​ണ്ടെ​ന്ന്​​ വി​വി​ധ മു​ന്ന​ണി​ക​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​ത്ത​ര​ക്കാ​രെ ജി​ല്ല ഓ​ർ​ക്കു​ന്ന​ത്.

ഇൗ ​ശ്രേ​ണി​യി​ൽ മു​ന്നി​ലു​ള്ള​യാ​ൾ കോൺഗ്രസ്​ എസി​ന്‍റെയും പിന്നീട്​ എ​ൻ.​സി.​പിയുടെയും നേ​താ​വാ​യി​രു​ന്ന എ.​സി. ഷ​ൺ​മു​ഖ​ദാ​സാ​ണ്. തു​ട​ർ​ച്ച​യാ​യി ആ​റു​ത​ണ​യാ​ണ്​ (1980, 1982, 1987,1991, 1996, 2001) അ​ദ്ദേ​ഹം ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത​ത്​. 1970ലും ​അ​ദ്ദേ​ഹം ബാ​ലു​ശ്ശേ​രി​ എം.​എ​ൽ.​എ​യാ​യി. വ​ട​ക​ര​യി​ൽ ജനതാപാർട്ടിയി​ലെ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു​ത​വ​ണ​യാ​ണ്​ (1977, 1980, 1982, 1987, 1991) വി​ജ​യി​ച്ച​ത്. സി.​കെ. നാ​ണു​വും വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി നാ​ലു​ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​തു.

നാ​ദാ​പു​ര​ത്ത്​ സ​ത്യ​ൻ മൊ​കേ​രി​യും കു​ന്ദ​മം​ഗ​ല​ത്ത്​ കെ.​പി. രാ​മ​ന​ും സി.​പി. ബാ​ല​ൻ ​ൈവ​ദ്യ​രും തി​രു​വ​മ്പാ​ടി​യി​ൽ സി​റി​യ​ക്​ ജോ​ണും ​േബ​പ്പൂ​രി​ൽ കെ. ​ചാ​ത്തു​ണ്ണി​യും ടി.​കെ. ഹം​സ​യും കോ​ഴി​ക്കോ​ട്​ നോ​ർ​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പും എ. ​പ്ര​ദീ​പ്​​കു​മാ​റും സൗ​ത്തി​ൽ പി.​എം. അ​ബൂ​ബ​ക്ക​റും കു​റ്റ്യാ​ടി​യി​ൽ എ. ​ക​ണാ​ര​നും ഹാ​ട്രി​ക്​ വി​ജ​യം നേ​ടി​യ​വ​രാ​ണ്.


ബാ​ലു​ശ്ശേ​രി

കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി​യാ​യി 1970ൽ ​ബാ​ലു​ശ്ശേ​രി​യി​ൽ​നി​ന്ന്​ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ എ.​സി. ഷ​ൺ​മു​ഖ​ദാ​സ്​ '80ൽ ​കോ​ൺ​ഗ്ര​സ്​ യു ​ടി​ക്ക​റ്റി​ലും '82, '87, '91, '96 കാ​ല​ത്ത്​ കോ​ൺ​ഗ്ര​സ്- എ​സ് ടി​ക്ക​റ്റി​ലും 2001ൽ ​എ​ൻ.​സി.​പി​ക്കാ​ര​നാ​യും മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​തു. '57, '60 തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​എ​സ്.​പി​യി​ലെ എം. ​നാ​രാ​യ​ണ​ക്കു​റു​പ്പും 2011, '16 കാ​ല​ത്ത്​ സി.​പി.​എ​മ്മി​ലെ പു​രു​ഷ​ൻ ക​ട​ലു​ണ്ടി​യും തു​ട​ർ​ച്ച​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

നാ​ദാ​പു​രം

സി.​പി.​ഐ പ്ര​തി​നി​ധി​യാ​യി 1987, 91, 96 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​ത്യ​ൻ മൊ​കേ​രി മ​ണ്ഡ​ല​ത്തി​ൽ ഹാ​ട്രി​ക്​ വി​ജ​യം നേ​ടി. സി.​പി.​ഐ​യി​ലെ കെ.​ടി. ക​ണാ​ര​ൻ '80, '82ലും ​ബി​നോ​യ്​ വി​ശ്വം 2001, 2006 കാ​ല​ത്തും ഇ.​കെ. വി​ജ​യ​ൻ 2011, '16 കാ​ല​ത്തും തു​ട​ർ​വി​ജ​യം നേ​ടി.

പേ​രാ​​മ്പ്ര

മ​ണ്ഡ​ല​ത്തി​ൽ ഹാ​ട്രി​ക്​ വി​ജ​യം ഉ​ണ്ടാ​യി​ട്ടി​ല്ല. 1982ലും '87​ലും സി.​പി.​എ​മ്മി​ലെ എ.​കെ. പ​ത്​​മ​നാ​ഭ​നും '91ലും '96​ലും സി.​പി.​എ​മ്മി​ലെ എം.​കെ. രാ​ധ​യും 2006ലും 11​ലും സി.​പി.​എ​മ്മി​ലെ കെ. ​കു​ഞ്ഞ​മ്മ​ദും തു​ട​ർ​ച്ച​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി വി.​വി. ദ​ക്ഷി​ണാ​മൂ​ർ​ത്തി​യും ('67, '80) ടി.​പി. രാ​മ​കൃ​ഷ്​​ണ​നും (2001,16) ര​ണ്ടു​വ​ട്ടം വീ​തം എം.​എ​ൽ.​എ​യാ​യി.

കു​ന്ദ​മം​ഗ​ലം

കെ.​പി. രാ​മ​ൻ 1977, 80, 82ലും ​സി.​പി.​എ​മ്മി​ലെ ബാ​ല​ൻ വൈ​ദ്യ​ർ 1987, 91, 96 തെ​ര​ഞ്ഞെ​ടു​പ്പി​ലും ഹാ​ട്രി​ക്​ വി​ജ​യം നേ​ടി. കോ​ൺ​ഗ്ര​സി​ലെ ലീ​ല ദാ​മോ​ദ​ര​ൻ '57ലും '60​ലും എ​സ്.​എ​സ്.​പി​യി​ലെ വി. ​കു​ട്ടി​കൃ​ഷ്​​ണ​ൻ നാ​യ​ർ '65, '67ലും ​ലീ​ഗി​ലെ യു.​സി. രാ​മ​ൻ 2001ലും 2006​ലും പി.​ടി.​എ. റ​ഹീം 2011ലും 16​ലും തു​ട​ർ​വി​ജ​യം നേ​ടി.

ബേ​പ്പൂ​ർ

സി.​പി.​എ​മ്മി​ലെ കെ. ​ചാ​ത്തു​ണ്ണി​യും ടി.​കെ. ഹം​സ​യും ഹാ​ട്രി​ക്​ വി​ജ​യം നേ​ടി​യ മ​ണ്ഡ​ല​മാ​ണ്​ ബേ​പ്പൂ​ർ. 1965, 1967, 1970 കാ​ല​ത്താ​യി​രു​ന്നു ചാ​ത്തു​ണ്ണി​യു​ടെ വി​ജ​യം. 1987, 91, 96 കാ​ല​ത്താ​യി​രു​ന്നു ടി.​കെ. ഹം​സ​യു​ടെ വി​ജ​യം. '77ലും '80​ലും കോ​ൺ​​ഗ്ര​സി​ലെ എ​ൻ.​പി. മൊ​യ്​​തീ​നും 2006ലും 2011​ലും എ​ള​മ​രം ക​രീ​മും തു​ട​ർ​വി​ജ​യം നേ​ടി. വി.​കെ.​സി. മ​മ്മ​ദ്​ കോ​യ​യും ര​ണ്ടു​ത​വ​ണ എം.​എ​ൽ.​എ​യാ​യി.

കോ​ഴി​ക്കോ​ട്​ നോ​ർ​ത്ത്​

സി.​പി.​എ​മ്മി​ലെ ച​​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പും (1977, 1980, 1982), എ. ​പ്ര​ദീ​പ്​ കു​മാ​റും (2006, 2011, 2016) ഹാ​ട്രി​ക്​ വി​ജ​യം നേ​ടി​യ മ​ണ്ഡ​ല​മാ​ണി​ത്​. പ​ഴ​യ​പേ​ര്​ കോ​ഴി​ക്കോ​ട്​-​ഒ​ന്ന്. കോ​ൺ​ഗ്ര​സി​ലെ ശാ​ര​ദാ​കൃ​ഷ്​​ണ​ൻ '57ലും '60​ലും സി.​പി.​എ​മ്മി​ലെ പി.​സി. രാ​ഘ​വ​ൻ നാ​യ​ർ '65ലും '67​ലും തു​ട​ർ​വി​ജ​യം നേ​ടി. എം. ​ദാ​സ​നും എ. ​സു​ജ​ന​പാ​ലും ര​ണ്ടു​ത​വ​ണ ജ​യി​ച്ചി​ടു​ണ്ട്.

വ​ട​ക​ര

ജ​ന​താ​പാ​ർ​ട്ടി​യി​ലെ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു​ത​വ​ണ (1977, 1980, 1982, 1987, 1991) വി​ജ​യി​ച്ചു. 1960ലും '67​ലും '70ലും ​എം. കൃ​ഷ്​​ണ​നും തു​ട​ർ​വി​ജ​യം നേ​ടി. ജെ.​ഡി.​എ​സി​ലെ സി.​കെ. നാ​ണു​വും 1996, 2001, 2011, 2016 കാ​ല​ത്ത്​ വി​ജ​യി​ച്ചു.

എ. കണാരൻ, എ. പ്രദീപ്​കുമാർ, എൻ. ചന്ദ്രശേഖരക്കുറുപ്പ്

തി​രു​വ​മ്പാ​ടി

സി​റി​യ​ക്​ ജോ​ൺ 1977, 80, 82 കാ​ല​ങ്ങ​ളി​ൽ വി​ജ​യ​മാ​വ​ർ​ത്തി​ച്ച്​ ഹാ​ട്രി​ക്​ നേ​ടി. എ.​വി. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഹാ​ജി 1991, 96 കാ​ല​ത്തും തു​ട​ർ​വി​ജ​യം നേ​ടി. സി. ​മോ​യി​ൻ​കു​ട്ടി, ജോ​ർ​ജ്​ എം. ​തോ​മ​സ്​ എ​ന്നി​വ​രും ഒ​ന്നി​ലേ​റെ ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​തി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട്​ സൗ​ത്ത്​

കോ​ഴി​ക്കോ​ട്​ ര​ണ്ട്​ എ​ന്ന​റി​യ​െ​പ്പ​ട്ടി​രു​ന്ന കാ​ല​ത്ത്​ ഈ ​മ​ണ്ഡ​ല​ത്തി​ൽ പി.​എം. അ​ബൂ​ബ​ക്ക​ർ 1977, 1980, 1982 കാ​ല​ത്താ​യി ഹാ​ട്രി​ക്​ വി​ജ​യം നേ​ടി. 1965, 1967 കാ​ല​ത്തും ഇ​ദ്ദേ​ഹം തു​ട​ർ​വി​ജ​യം നേ​ടി. മു​സ്​​ലിം ലീ​ഗി​ലെ ഡോ. ​എം.​കെ. മു​നീ​ർ 1991ലും 2011​ലും 2016ലും ​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​തു. 1957ലും 1960​ലും പി. ​കു​മാ​ര​നും തു​ട​ർ​വി​ജ​യം നേ​ടി.

എ​ല​ത്തൂ​ർ

ജി​ല്ല​യി​ൽ ഏ​റ്റ​വും അ​വ​സാ​നം നി​ല​വി​ൽ​വ​ന്ന മ​ണ്ഡ​ല​മാ​യ എ​ല​ത്തൂ​രി​നെ ര​ണ്ടു​ത​വ​ണ​യാ​യി പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​ത്​ എ​ൻ.​സി.​പി​യി​ലെ എ.​കെ. ശ​ശീ​ന്ദ്ര​നാ​ണ്.

ക​ു​റ്റ്യാ​ടി

സി.​പി.​എ​മ്മി​ലെ എ. ​ക​ണാ​ര​നാ​ണ്​ കു​റ്റ്യാ​ടി​യി​ൽ ഹാ​ട്രി​ക്​ വി​ജ​യം നേ​ടി​യ​ത്. 1987, 1991, 1996 കാ​ല​ത്താ​യി​രു​ന്നു ക​ണാ​ര​‍െൻറ വി​ജ​യം. '80ലും '82​ലും മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത എ.​വി. അ​ബ്​​ദു​റ​ഹി​മാ​ൻ ഹാ​ജി 1970ലും ​ജ​യി​ച്ചു. 2006ലും 11​ലും കെ.​കെ. ല​തി​ക​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മേ​പ്പ​യൂ​ർ മ​ണ്ഡ​ലം 2011ലാ​ണ്​ കു​റ്റ്യാ​ടി​യാ​യി മാ​റി​യ​ത്.

കൊ​ടു​വ​ള്ളി

മ​ണ്ഡ​ല​ത്തി​ൽ ഹാ​ട്രി​ക്​ വി​ജ​യം ആ​ർ​ക്കും അ​വ​കാ​ശ​െ​പ്പ​ടാ​നി​ല്ല. 1957ലും 60​ലും കോ​ൺ​ഗ്ര​സി​ലെ എം. ​ഗോ​പാ​ല​ൻ​കു​ട്ടി നാ​യ​ർ തു​ട​ർ​വി​ജ​യം നേ​ടി. 1980, 82, 91 കാ​ല​ത്ത്​ പി.​വി. മു​ഹ​മ്മ​ദും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കൊ​യി​ലാ​ണ്ടി

ഹാ​ട്രി​ക്​ വി​ജ​യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും പി.​എ​സ്.​പി​യി​ലെ കെ. ​കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ (1957, 60), കോ​ൺ​ഗ്ര​സി​ലെ ഇ. ​നാ​രാ​യ​ണ​ൻ നാ​യ​ർ (1970, 77), കോ​ൺ​ഗ്ര​സി​ലെ എം. ​കു​ട്ട്യാ​ലി (1980, 82), കോ​ൺ​ഗ്ര​സി​ലെ എം.​ടി. പ​ത്​​മ (1987, 91) സി.​പി.​എ​മ്മി​ലെ കെ. ​ദാ​സ​ൻ (2011, 16) എ​ന്നി​വ​ർ തു​ട​ർ വി​ജ​യം നേ​ടി. സി.​പി.​എ​മ്മി​ലെ പി. ​വി​ശ്വ​നും ര​ണ്ടു​ത​വ​ണ ജ​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sathyan mokeriac shanmukhadaskozhikode News
News Summary - Kozhikode hatric winners
Next Story