Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട്​ 24...

കോഴിക്കോട്ട്​ 24 വൈദ്യുത വാഹന ചാർജിങ്​ സ്​റ്റേഷനുകൾകൂടി

text_fields
bookmark_border
കോഴിക്കോട്ട്​ 24 വൈദ്യുത വാഹന ചാർജിങ്​ സ്​റ്റേഷനുകൾകൂടി
cancel
camera_alt

കെ.എസ്​.ഇ.ബി നല്ലളം സബ്​ സ്​റ്റേഷനോട്​ ചേർന്ന്​ പ്രവർത്തനം തുടങ്ങിയ വൈദ്യുത വാഹന ചാർജിങ്​ സ്​റ്റേഷൻ

കോഴിക്കോട്​: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 24 വൈദ്യുത വാഹന ചാർജിങ്​ സ്​റ്റേഷനുകൾ കൂടി (ഇലക്​ട്രിക്​ വെഹിക്കിൾ ചാർജിങ്​ സ്​റ്റേഷൻ) ഉടൻ ആരംഭിക്കും. കെ.എസ്​.ഇ.ബിയുടെ നേതൃത്വത്തിൽ ബീച്ച്​ ആശുപത്രി, സിവിൽ സ്​റ്റേഷൻ, പാവങ്ങാട്​, വെള്ളയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ്​ സ്​റ്റേഷനുകൾ ആരംഭിക്കുന്നത്​. ആദ്യഘട്ടമായി കെ.എസ്​.ഇ.ബി നല്ലളം സബ്​ സ്​റ്റേഷനോട്​ ചേർന്നുള്ള സ്​റ്റേഷൻ പ്രവർത്തനം തുടങ്ങി. ആദ്യ മൂന്നുമാസം സൗജന്യമായി വാഹനങ്ങൾക്ക്​ ഇവിടെനിന്ന്​ വൈദ്യുതി സംഭരിക്കാം.

തിരുവനന്തപുരത്തെയും എറണാകുളത്തെയും അപേക്ഷിച്ച്​ ജില്ലയിൽ പൊതുവെ വൈദ്യുത വാഹനങ്ങൾ കുറവാണ്.​ അതിനാൽ, ദിവസവും 10ൽത​ാഴെ കാറുകളാണ്​ ഇവിടെയെത്തുന്നത്​. ചെലവും മലിനീകരണവും കുറവാണെന്നതിനാൽ കൂടുതൽപേർ ഇത്തരം വാഹനങ്ങളിലേക്ക്​ മാറുന്നതിന്​ താൽപര്യപ്പെടുന്നുണ്ട്​. ഇത്​ മുൻനിർത്തിയാണ്​ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്​. കൂടുതൽ ചാർജിങ്​ സ്​റ്റേഷനുകൾ ആരംഭിക്കുന്നതോടെ വൈദ്യുത വാഹനങ്ങൾക്ക്​ കൂടുതൽ ജനസ്വീകാര്യത ലഭിക്കുമെന്നാണ്​ കെ.എസ്​.ഇ.ബിയുടെ പ്രതീക്ഷ.

സംസ്ഥാനത്തിപ്പോൾ മൊത്തം 10 വൈദ്യുത വാഹന ചാർജിങ്​ കേന്ദ്രങ്ങളാണ്​ പ്രവർത്തനം തുടങ്ങിയത്​. ഇവയിൽ ആറെണ്ണം കെ.എസ്​.ഇ.ബിയുടെയും നാലെണ്ണം അനർട്ടി​െൻറയും ​മേൽനോട്ടത്തിലാണ്​. ചാർജിങ്​ കേന്ദ്രങ്ങളെല്ലാം ആളില്ലാ നിലയങ്ങളായിരിക്കും എന്നതാണ്​ മറ്റൊരു പ്രത്യേകത. മൊബൈൽ ആപ്​ വഴിയാണ്​ പണം സ്വീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ. മൊബൈൽ ആപ്​ ഇൻസ്​റ്റാൾ ചെയ്​താൽ അടുത്തുള്ള സ്​റ്റേഷൻ, അവിടെ തിരക്കുണ്ടോ എന്നതെല്ലാം അറിയാം. തുടർന്ന്​ ഒാൺലൈനായി പണമടച്ചാൽ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലെത്തി ചാർജ്​ ചെയ്യുകയുമാവാം. ഫാസ്​റ്റിങ്​ ചാർജിങ്​ ആണെന്നതിനാൽ അരമണിക്കൂർകൊണ്ട്​ വൈദ്യുതി സംഭരിക്കാം.

അതേസമയം, വീടുകളിൽനിന്നാ​െണങ്കിൽ അഞ്ചും ആറും മണിക്കൂർ ചാർജ്​ ചെയ്യേണ്ടിവരുമെന്നാണ്​ അധികൃതർ പറയുന്നത്​. ഒറ്റ ചാർജിങ്ങിൽ 300 കിലോമീറ്ററിലേറെ വരെ വാഹനത്തിന്​ സഞ്ചരിക്കാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicle
Next Story