Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തിന് ആദ്യ മലിനജല...

നഗരത്തിന് ആദ്യ മലിനജല സംസ്​കരണ പ്ലാന്‍റ്​ ഈ വർഷം

text_fields
bookmark_border
നഗരത്തിന് ആദ്യ മലിനജല സംസ്​കരണ പ്ലാന്‍റ്​ ഈ വർഷം
cancel

കോ​ഴി​ക്കോ​ട്​: അ​മൃ​ത്​ പ​ദ്ധ​തി​യി​ൽ കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന ആ​ദ്യ​ത്തെ ര​ണ്ട്​ ​മ​ലി​ന​ജ​ല സം​സ്​​ക​ര​ണ പ്ലാ​ന്‍റു​ക​ളു​ടെ​ നി​ർ​മാ​ണം ഈ ​വ​ർ​ഷം തീ​രു​മെ​ന്ന്​ പ്ര​തീ​ക്ഷ.

നി​ർ​മാ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ നി​ർ​ത്തി​വെ​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ലാ​ന്‍റു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ്​​ അ​ടു​ത്ത ദി​വ​സം പു​ന​രാ​രം​ഭി​ക്കു​ക​. ഈ ​വ​ർ​ഷം ഡി​സം​ബ​ർ വ​രെ നി​ർ​മാ​ണ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണി​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​വി​ക്ക​ൽ, കോ​തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​മാ​യി മ​ലി​ന​ജ​ല സം​സ്​​ക​ര​ണ പ്ലാ​ന്‍റ്​ പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​വ​ക്ക്​ ക​രാ​ർ ആ​വു​ക​യും ചെ​യ്തു. ഇ​തി​ൽ ആ​വി​ക്ക​ൽ, കോ​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ലാ​ന്‍റ്​ നി​ർ​മാ​ണം പ​രി​സ​ര​വാ​സി​ക​ളു​ടെ എ​തി​ർ​പ്പ്​ കാ​ര​ണം തു​ട​ങ്ങാ​നാ​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഹോ​സ്റ്റ​ലി​ന​ടു​ത്ത്​ ര​ണ്ടു​ ല​ക്ഷം ലി​റ്റ​റി​ന്‍റെ​യും ന​ഴ്​​സി​ങ്​ കോ​ള​ജി​ന്​ സ​മീ​പം ഒ​രു​ല​ക്ഷം ലി​റ്റ​റി​ന്‍റെ​യും പ്ലാ​ന്‍റു​ക​ളാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു​ ല​ക്ഷം ലി​റ്റ​റി​ന്‍റെ പ്ലാ​ന്‍റ്​ പ​ണി​യാ​ണ്​ ഏ​റെ മു​ന്നോ​ട്ടു​ പോ​യ​ത്. പൈ​പ്പ്​ ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി 90 ശ​ത​മാ​ന​വും തീ​ർ​ന്നി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ല​വി​ലു​ള്ള പ്ലാ​ന്‍റി​നേ​ക്കാ​ൾ മി​ക​ച്ച സാ​​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള​താ​ണ്​ പു​തി​യ പ്ലാ​ന്‍റെ​ന്ന്​ സീ​റോ ​​വേ​സ്​​റ്റ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ​ദ്ധ​തി കോ​ഓ​ഡി​നേ​റ്റ​ർ സ​ത്യ​ൻ മാ​യ​നാ​ട്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kozhikodekozhikode gets first sewege treatment plant this year
Next Story