പെരുന്നാൾ തിരക്കിലലിഞ്ഞ് കോഴിക്കോട്
text_fieldsപെരുന്നാളൊരുക്കാൻ.....മിഠായിതെരുവിലെ തിരക്ക്
കോഴിക്കോട്: മഴഭീതിക്കിടയിലും ബലിപെരുന്നാള്‍ വിപണിയിൽ തിരക്ക്. പെരുന്നാൾ കോടിയും ഭക്ഷ്യവസ്തുക്കളും മറ്റും വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ വ്യാപാര സ്ഥാപനങ്ങളിലും റോഡിലും തിരക്കേറി. ഇതേത്തുടർന്ന് പ്രധാന റോഡിലും ഇടറോഡിലുമെല്ലാം ഗതാഗതക്കുരുക്കുണ്ടായി.
മിഠായിതെരുവിലും വലിയങ്ങാടിയിലും പാളയത്തും വിവിധ മാളുകളിലുമൊക്കെ വ്യാപാരസ്ഥാപനങ്ങള്‍ പലവിധ ഓഫറുകളുമായി സജീവമായി. മഴ പെയ്താല്‍ പ്രതീക്ഷകള്‍ വെള്ളത്തിലാവുമോ എന്ന ആശങ്കയും കച്ചവടക്കാര്‍ പങ്കിടുന്നു.
ഓൺലൈൻവഴി വസ്ത്രങ്ങൾ പെരുന്നാളിനകം കിട്ടില്ലെന്നുറപ്പായതിനാൽ പെരുന്നാളിനോടടുപ്പിച്ച് കടകളിൽ ആളുകൂടുന്നത് പുതു ട്രെൻഡാണെന്ന് കച്ചവടക്കാർ പറയുന്നു. വസ്ത്രങ്ങള്‍ക്ക് ഇണങ്ങുന്ന ആഭരണങ്ങള്‍ തേടിയെത്തുന്നവരുമേറെ. ചെരിപ്പുകള്‍ക്കും പെരുന്നാളിന് വലിയ ഡിമാന്‍ഡാണ്. വലിയ കടകളിലെന്നപോലെ വഴിയോര വിപണനക്കാരെ തേടിയും ആളുകളെത്തി. ഇറച്ചിക്കും പച്ചക്കറികള്‍ക്കും മീനിനും വിലകൂടിയത് സാധാരണക്കാരെ നന്നായി ബാധിച്ചു. മഴയിൽ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി എത്തുന്ന ലോഡ് കുറഞ്ഞതിനാൽ വിലക്കയറ്റം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

