കോഴിക്കോട് - ദുബൈ എയർ ഇന്ത്യ വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
text_fieldsകോഴിക്കോട്: കോഴിക്കോട് നിന്നും ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറോളം വൈകുന്നു. ശനിയാഴ്ച്ച രാത്രി 8.05ന് പുറപ്പടേണ്ട ഐ.എക്സ് 343 വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്.
കൃത്യ സമയത്ത് വിമാനത്തിലേക്ക് കയറാൻ വരി നിൽക്കാൻ അറിയിപ്പ് വന്നെങ്കിലും ഗേറ്റിനു സമീപം എത്തിയപ്പോഴാണ് വിമാനം വൈകുമെന്ന് ജീവനക്കാർ അറിയിച്ചത്. പുതിയ സമയം പറയാൻ ജീവനക്കാർ തയ്യാറാവാത്തതിനെ തുടർന്ന് യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. ഇത്രയും സമയം യാത്രക്കാർക്ക് വെള്ളം പോലും നൽകാൻ വിമാന അധികൃതർ തയാറായില്ലെന്ന് യാത്രക്കാരൻ സാബിൻ പറഞ്ഞു.
യാത്രക്കാർ ക്ഷുഭിതരായതോടെ ദുബൈയിൽ നിന്നും പകരം വിമാനം വരുന്നുണ്ടെന്നും 12 മണിയോടെ വിമാനം പുറപ്പെടുമെന്നുമുള്ള അറിയിപ്പാണ് വന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് -ദുബൈ വിമാനം 21 മണിക്കൂറാണ് വൈകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

