കോഴിക്കോട്ടെ മയക്കുമരുന്ന് വിൽപനയിലെ പ്രധാന കണ്ണി പിടിയിൽ
text_fieldsകോഴിക്കോട്: കോഴിക്കോട് പെരുവയൽ കളത്തിൽ നെല്ലിപ്പ അർജുനെ 59 ഗ്രാം മെത്താഫൈറ്റമിനുമായി പൊലീസ് പിടികൂടി. ജില്ലാ എക്സെസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ. പ്രജിത്തിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് അർജുനെ പിടികൂടിയത്.
നഗരത്തിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാൾ. ബംഗളൂരുവിൽ നിന്നും എത്തിക്കുന്ന ‘ബ്രൗൺ മെത്ത്’ എന്നറിയപ്പെടുന്ന ബ്രൗൺ നിറത്തിലുള്ള വീര്യം കൂടിയ മെത്താഫൈറ്റമിനാണ് പ്രതിയിൽ നിന്നും പിടികൂടിയത്.
അസി. എക്സെസ് ഇൻസ്പെക്ടർമാരായ കെ. പ്രവീൺ കുമാർ, പി. വിനോദ്, പ്രിവന്‍റിവ് ഓഫിസർ സി.പി. ഷാജു, സി.ഇ.ഒ ജിഷ്ണു, വനിത സി.ഇ.ഒ കെ.പി. അമൽഷ, ഡ്രൈവർ സി.ഇ.ഒ എൻ.പി. പ്രബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

