Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാക്‌സിന്‍...

വാക്‌സിന്‍ ചലഞ്ചിലേക്ക് കോ​ഴി​ക്കോ​ട് ജില്ല പഞ്ചായത്തി​ന്‍റെ ഒരുകോടി

text_fields
bookmark_border
kozhikode district panchayath
cancel
camera_alt

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ല്‍കു​ന്ന ഒ​രു​കോ​ടി രൂ​പ​യു​ടെ ചെ​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കാ​ന​ത്തി​ല്‍ ജ​മീ​ല ക​ല​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു​വി​ന് കൈ​മാ​റു​ന്നു

കോ​ഴി​ക്കോ​ട്​: കോ​വി​ഡ് വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​‍െൻറ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്തി​‍െൻറ ഒ​രു​കോ​ടി രൂ​പ​യു​ടെ ചെ​ക്ക് പ്ര​സി​ഡ​ൻ​റ്​ കാ​ന​ത്തി​ല്‍ ജ​മീ​ല ക​ല​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു​വി​ന് കൈ​മാ​റി.​

ത​ന​ത് ഫ​ണ്ടി​ല്‍നി​ന്നാ​ണ് തു​ക ന​ല്‍കി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​പി. ശി​വാ​ന​ന്ദ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ക്കം മു​ഹ​മ്മ​ദ്, അ​ഡ്വ.​പി. ഗ​വാ​സ്, നാ​സ​ര്‍ എ​സ്​​റ്റേ​റ്റ് മു​ക്ക്, എ.​ഡി.​എം. എ​ന്‍ പ്രേ​മ​ച​ന്ദ്ര​ന്‍, ഫി​നാ​ന്‍സ് ഓ​ഫി​സ​ര്‍ വി. ​ബാ​ബു എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

പേ​രാ​മ്പ്ര വ​നി​ത ഹോ​സ്​​റ്റ​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്ന​തി​ന് പേ​രാ​മ്പ്ര ഇ.​എം.​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് മൂ​ന്നു​മാ​സ​ത്തേ​ക്കു വി​ട്ടു​കൊ​ടു​ക്കാ​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​ല്യാ​പ​ള്ളി വ​നി​ത ഹോ​സ്​​റ്റ​ല്‍ കെ​ട്ടി​ട​വും കൂ​ത്താ​ളി ഫാ​മി​ലെ പ​രി​ശീ​ല​ന കേ​ന്ദ്ര​വും ഡൊ​മി​സി​ല​റി കെ​യ​ര്‍ സെൻറ​റാ​ക്കി മാ​റ്റു​ന്ന​തി​നും ജി​ല്ല പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു.

ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​‍െൻറ എ​ല്ലാ​വി​ധ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും സ​ഹാ​യ സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്ത​താ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​റി​യി​ച്ചു. കൊ​ള​ത്ത​റ വി.​കെ.​സി റ​ബ​ര്‍ ഇ​ന്‍ഡ​സ്ട്രീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് 12 ല​ക്ഷം രൂ​പ​യു​ടെ​യും പി.​കെ. ര​ഞ്ജി​ത്ത്​ കു​മാ​ര്‍(​ക​രു​മ​ല, ചാ​ല​പ്പു​റം) ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ​യും ചെ​ക്ക് ക​ല​ക്ട​ര്‍ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donationvaccine challengekozhikode district panchayath
News Summary - kozhikode district panchayath donated rs one crore to vaccine challenge
Next Story