Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപകരംവെക്കാനില്ലാത്ത...

പകരംവെക്കാനില്ലാത്ത കാരുണ്യം; കലക്​ടറുടെ വികാരനിർഭരമായ കുറിപ്പ്​

text_fields
bookmark_border
പകരംവെക്കാനില്ലാത്ത കാരുണ്യം; കലക്​ടറുടെ വികാരനിർഭരമായ കുറിപ്പ്​
cancel
camera_alt

വെള്ളിയാഴ്​ച രാത്രി രക്ഷാദൗത്യത്തിന്​ നേതൃത്വം നൽകി കോഴിക്കോട്​ മെഡിക്കൽ കോളജ്​ അത്യാഹിത വിഭാഗത്തിന്​ മുന്നിൽ ജില്ല കലക്​ടർ വി. സാംബശിവറാവു

കോഴിക്കോട്​: 'ഒരുപക്ഷേ ചരിത്രം കരിപ്പൂർ വിമാനാപകടത്തെ അടയാളപ്പെടുത്തുക പകരംവെക്കാനില്ലാത്ത കാരുണ്യത്തി​‍െൻറ പേരിലായിരിക്കും. കരിപ്പൂർ വിമാന ദുരന്തത്തിൽപെട്ട സഹോദരങ്ങൾക്കുവേണ്ടി ഒരു നാട് തികഞ്ഞ സംയമനത്തോടെയും നിസ്വാർഥതയോടെയും അണിനിരക്കുന്ന കാഴ്​ചയാണ് ഇന്നലെ നമ്മൾ കണ്ടത്.

സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാൻ നമുക്ക് സാധിച്ചു'. ജില്ല കലക്​ടർ എസ്​. സാംബശിവറാവു കരിപ്പൂർ ദുരന്ത രക്ഷാദൗത്യത്തി​െൻറ തിരക്കിനിടയിൽ ഫേസ്​ബുക്കിൽ കുറിച്ചു. ആശുപത്രിയിൽ ചികിത്സക്കായെത്തിച്ച വിമാന യാത്രക്കാർക്ക് രക്തദാനത്തിനും സഹായങ്ങൾ ചെയ്യാനും രാത്രി ഏറെ വൈകിയും ആശുപത്രികളിൽ നിരവധി പേരാണ് സന്നദ്ധരായതെന്ന്​ കലക്​ടർ പറഞ്ഞു. കോവിഡ്‌ ഭീതിയും അപകടസാധ്യതയും അവഗണിച്ച്​ രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഓരോരുത്തർക്കും കോഴിക്കോടി​െൻറ സ്നേഹവും നന്ദിയും അറിയിക്കുന്നു.

'പരമാവധി നമ്മൾ ശ്രമിച്ചിട്ടും ചിലരെ നമുക്ക് നഷ്​ടമായി. ദുരന്തത്തിൽ ജീവൻ നഷ്​ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവർ വേഗംതന്നെ സുഖം പ്രാപിക്കട്ടെ. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ ഒരുമയോടെ നേരിടുന്ന ജനതയാണ് നമ്മുടെ ശക്തി. ഇത് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും' -കലക്​ടർ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Crash KeralaFlight AccidentAir India ExpressKaripur Air Crash
Next Story