കോഴിക്കോട്ട് 119 പേര്‍ക്ക്കൂടി കോവിഡ്; 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
text_fieldsകോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേർക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറ് പേർക്കുമാണ് പോസിറ്റീവ് ആയത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 93 പേർക്ക് രോഗം ബാധിച്ചു. 13 പേര്‍ രോഗമുക്തി നേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 41 പേര്‍ക്കും നടുവണ്ണൂരിൽ 9 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1462 ആയി.
728 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 728 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14964 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 87196 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 1259 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
4092 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,50,067 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,45,904 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,41,989 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 4163 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 199 പേര്‍ ഉള്‍പ്പെടെ ആകെ 3189 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 598 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2571 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

