Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്ട് 232 പേര്‍ക്ക് കൂടി കോവിഡ്; 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

text_fields
bookmark_border
കോഴിക്കോട്ട് 232 പേര്‍ക്ക് കൂടി കോവിഡ്; 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
cancel

കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച 232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 189 പേര്‍ക്ക് രോഗം ബാധിച്ചു. അതേസമയം, 20 പേര്‍ രോഗമുക്തരായി

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 107 പേര്‍ക്കും ചോറോട് പ്രദേശത്ത് 17 പേര്‍ക്കും മാവൂര്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1358 ആയി.

836 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 836 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14864 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 86568 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 248 പേര്‍ ഉള്‍പ്പെടെ 1286 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 101 പേര്‍ ഇന്ന് ആശുപത്രി വിട്ടു.

4528 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,45,975 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,40,973 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,37,290 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5002 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 193 പേര്‍ ഉള്‍പ്പെടെ ആകെ 3186 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 593 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2569 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെ 30808 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story