Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്ട് 69 പേര്‍ക്ക് കൂടി കോവിഡ്; 55 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

text_fields
bookmark_border
കോഴിക്കോട്ട് 69 പേര്‍ക്ക് കൂടി കോവിഡ്; 55 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
cancel

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച 69 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ടു പേര്‍ക്കും രോഗം ബാധിച്ചു. അതേസമയം, നാലു പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

ഇന്ന് 30 പേര്‍ രോഗമുക്തരായി. മറ്റു ജില്ലയില്‍നിന്നുള്ള 91 പേര്‍ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുണ്ട്.

486 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി 486 പേരെ കൂടി ജില്ലയില്‍ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13880ആയി. ഇതുവരെ 80704 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 950 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

ഇന്ന് 2671 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 4743 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 200 പേര്‍ ഉള്‍പ്പെടെ ആകെ 3269 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 603 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2613 പേര്‍ വീടുകളിലും, 53 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 27966 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story