Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതയാറായി, മുതിര്‍ന്ന...

തയാറായി, മുതിര്‍ന്ന പൗരന്മാർക്കായി കോഴിക്കോട്​ കോര്‍പറേഷന്‍റെ ശാക്തീകരണനയം

text_fields
bookmark_border
kozhikode corporation
cancel

കോ​ഴി​ക്കോ​ട്​: കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ൽ 60 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി വ​യോ​ജ​ന ശാ​ക്തീ​ക​ര​ണ ന​യം ഒ​രു​ങ്ങി. ന​ഗ​ര​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്തു​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക്​ വേ​ണ്ടി ആ​രോ​ഗ്യ​മേ​ഖ​ല, സാ​മൂ​ഹി​കാ​ധി​ഷ്ഠി​ത മേ​ഖ​ല തു​ട​ങ്ങി വി​വി​ധ ത​ല​ക്കെ​ട്ടു​ക​ളി​ലാ​യി ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. വ​രു​ന്ന വെ​ള്ളി​യാ​ഴ്ച കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ന​യം ച​ർ​ച്ച ചെ​യ്ത്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പ്രാ​ധാ​ന്യ​വും ജീ​വി​ത നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കി സ​മൂ​ഹ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ്​ ഉ​ദ്ദേ​ശ്യം.

മു​തി​ര്‍ന്ന പൗ​ര​ന്​ ഇ​പ്പോ​ൾ കി​ട്ടു​ന്ന ചി​കി​ത്സ ഏ​തെ​ല്ലാ​മാ​ണെ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശേ​ഖ​രി​ക്കും. എ​ല്ലാ വാ​ർ​ഡി​ലും പ്ര​ത്യേ​ക ക്യാ​മ്പ്​ ന​ട​ത്തി ആ​വ​ശ്യ മ​രു​ന്നും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കും. ഫി​സി​യോ തെ​റ​പ്പി, കൗ​ണ്‍സ​ലി​ങ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കും. തൊ​ഴി​ൽ, ക​ര​കൗ​ശ​ല​പ​രി​ശീ​ല​നം എ​ന്നി​വ വേ​ണ​മെ​ങ്കി​ൽ ല​ഭ്യ​മാ​ക്കും. നി​യ​മ​സ​ഹാ​യ​ങ്ങ​ളും കി​ട്ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കും. വ​യോ ക്ല​ബു​ക​ള്‍ ഇ​തി​നാ​യി ആ​രം​ഭി​ക്കും. ന​ഗ​ര​സ​ഭ ത​ല​ത്തി​ലും വാ​ര്‍ഡു ത​ല​ത്തി​ലും വ​യോ​ജ​ന സ​മി​തി​ക​ളു​ണ്ടാ​ക്കും.

ഓ​രോ വാ​ര്‍ഡി​ലും 60 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ​വ​രെ ഉ​ള്‍പ്പെ​ടു​ത്തി 50 ക്ല​ബു​ക​ള്‍വ​രെ​യു​ണ്ടാ​ക്ക​ണ​മെ​ന്ന്​ ന​യ​രേ​ഖ​യി​ൽ പ​റ​യു​ന്നു. 12 അം​ഗ എ​ക്സി​ക്യു​ടീ​വ്​ ക​മ്മി​റ്റി​യാ​ണ്​ ഇ​വ നി​യ​ന്ത്രി​ക്കു​ക. ക്ല​ബു​ക​ൾ വ​ഴി ജീ​വി​ത​ചു​റ്റു​പാ​ടു​ക​ള്‍ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നൊ​പ്പം മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്​ ഉ​റ​പ്പാ​ക്കും. പ്രാ​യ​മാ​യ​വ​രും പു​തു​ത​ല​മു​റ​യു​മാ​യി സം​ഗ​മി​ക്കാ​ൻ പ്ര​ത്യേ​ക ഒ​ത്തു​ചേ​ര​ൽ ന​ഗ​ര​മെ​ങ്ങും ന​ട​ക്കും. പ്രാ​യ​മാ​യ​വ​ർ​ക്ക്​ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും പ്ര​തി​ഭ തെ​ളി​യി​ക്കാ​നു​മാ​യി പ്ര​ത്യേ​ക സ​ദ​സ്സു​ക​ളും ഒ​രു​ക്കും.

വ​യോ ക്ല​ബു​ക​ൾ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന​ത്​ വാ​ര്‍ഡു​ത​ല സ​മി​തി ച​ർ​ച്ച ചെ​യ്ത്​ വി​ല​യി​രു​ത്ത​ണം. സൊ​സൈ​റ്റി ആ​ക്ട് പ്ര​കാ​രം കോ​ര്‍പ​റേ​ഷ​ന്‍ത​ല സ​മി​തി​യെ ര​ജി​സ്റ്റ​ര്‍ ചെ​യ്യും. ഇ​തി​ന്​ കീ​ഴി​ൽ വ​യോ​ജ​ന സേ​വ​ന​കേ​ന്ദ്ര​വും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode CorporationSenior CitizensEmpowerment Policy
News Summary - Kozhikode Corporation Empowerment Policy for Senior Citizens
Next Story