Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ രാ​ത്രി​കാ​ല അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് നി​വേ​ദ​നം

text_fields
bookmark_border
കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ രാ​ത്രി​കാ​ല അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് നി​വേ​ദ​നം
cancel
camera_alt

ബീ​ച്ച് കൂ​ട്ടാ​യ്മ​യു​ടെ നി​വേ​ദ​നം കോ​ഴി​ക്കോ​ട് ഗെ​സ്റ്റ് ഹൗ​സി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് കൈ​മാ​റു​ന്നു

കോഴിക്കോട്: ബീച്ചിലെ രാത്രികാല അനിഷ്ട സംഭവങ്ങൾ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബീച്ച് കൂട്ടായ്മ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. രാത്രികാലങ്ങളിലെ അനാവശ്യ ജനക്കൂട്ടം, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ, ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ബീച്ചിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിന് ഭീഷണിയാകുന്നുണ്ട്. ഇതുമൂലം കുടുംബസമേതം ബീച്ചിലെത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും സാധാരണ ജനങ്ങൾക്കും ഏറെ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നു എന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

രാത്രി 10 മണിക്ക് ശേഷം ബീച്ചിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുക, രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കുക, ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, പൊതുമുതൽ നശിപ്പിക്കൽ, അക്രമം, സ്ത്രീകൾക്കും കുടുംബങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ എന്നിവ തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുക, ബീച്ചിലെ വെളിച്ചം, ശുചിത്വം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുക, നിരീക്ഷണ കാമറകൾ സ്ഥാപിക്കുക, പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് വകുപ്പുകളുടെയും ഏകോപനുണ്ടാക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ നൽകിയത്. കൂട്ടായ്മ പ്രസിഡന്റ് പാലക്കണ്ടി മൊയ്തീൻ കോയ, ജനറൽ സെക്രട്ടറി സി. മുജീബ് റഹ് മാൻ, ട്രഷറർ കെ.ഇ. മനോഹരൻ, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, സെക്രട്ടറി കെ.വി. ഇസ്ഹാഖ് എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode beach security memorandum
Next Story