ഒന്നല്ല, രണ്ടല്ല, പത്തല്ല, നൂറല്ല... കോഴിക്കോട് ബീച്ചിൽ നിറയെ അഷ്റഫുമാർ
text_fieldsകോഴിക്കോട് ബീച്ചിൽ നടന്ന അഷ്റഫ് കൂട്ടായ്മയുടെ ആകാശദൃശ്യം
കോഴിക്കോട്: അഷ്റഫുമാരെക്കൊണ്ട് നിറഞ്ഞ് കോഴിക്കോട് കടപ്പുറം. 2537 അഷ്റഫുമാരാണ് സംസ്ഥാന സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ എത്തിച്ചേർന്നത്. ഒരേ പേരുള്ളവരുടെ ഏറ്റവും വലിയ കൂട്ടായ്മയാണിതെന്നും ബോസ്നിയക്കാരായ 2325 കുബ്രോസ്കിമാരുടെ പേരിലുള്ള റെക്കോർഡാണ് തിരുത്തി എഴുതിയതെന്നും സംഘാടകർ അവകാശപ്പെട്ടു.
‘ലഹരിമുക്ത കേരളം’ പ്രമേയത്തിൽ നടത്തിയ സംസ്ഥാന മഹാസംഗമം തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അഷ്റഫുമാരുടെ കൂട്ടായ്മ കൗതുകത്തിനൊപ്പം നാടിന് സഹായകവുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

