കൊയിലാട്–പാലക്കുന്ന് മുടൂർ റോഡ്; പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsകൊടുവള്ളി: കൊയിലാട്-പാലക്കുന്ന്-മുടൂർ റോഡിെൻറ ശോച്യാവസ്ഥക്കെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിനിറങ്ങുന്നു. റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനയാത്രയും കാൽനടയാത്രയും പ്രയാസമായിരിക്കുകയാണ്. പുത്തൂരിൽനിന്ന് മുടൂരിലേക്ക് ഏറ്റവും എളുപ്പമെത്താവുന്ന റോഡാണിത്.
റോഡിെൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമ്പോൾ പ്രവൃത്തിക്ക് ടെൻഡർ നൽകി കരാറുകാരൻ ഏറ്റെടുത്തിട്ടുണ്ടെന്ന മറുപടിയാണ് നാളുകളേറെയായി ലഭിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സമരത്തിെൻറ ഭാഗമായി നാട്ടുകാർ പ്രാദേശിക വികസന സമിതി രൂപവത്കരിച്ചു.
കൊയിലാട് പ്രദേശത്ത് ട്രാൻസ്ഫോമർ സ്ഥാപിക്കുക, വായനശാല, മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാകുന്നതിനുള്ള പദ്ധതികൾ, റോഡിനിരുവശവും ഡ്രെയിനേജ് സ്ഥാപിക്കുക, തകർച്ച നേരിടുന്ന പാലം പുനർനിർമിക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും നടപ്പാക്കണമെന്ന് സമിതി അധികൃതരോട് ആവശ്യപ്പെട്ടു. എൻ.പി. മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. കെ. അബു അധ്യക്ഷത വഹിച്ചു.
സാജിൽ പാലക്കുന്ന്, എൻ.പി. ഇർഷാദ്, റാഷിദ്, കെ.പി. ജബ്ബാർ എന്നിവർ സംസാരിച്ചു. കൊയിലാട്ട് സയ്യിദ് കുഞ്ഞി സീതി കോയ തങ്ങൾ സ്വാഗതവും കെ.കെ. അബ്ദുറഷീദ് നന്ദിയും പറഞ്ഞു. വികസന സമിതി ഭാരവാഹികൾ: കൊയിലാട്ട് സയ്യിദ് കുഞ്ഞി സീതി കോയ തങ്ങൾ (ചെയ.), എൻ.പി. റംഷാദ്, കെ.കെ. അനസ് (വൈ. ചെയ.), അബു കൊയിലാട്, ജബ്ബാർ, കെ.പി. അബൂബക്കർ (കൺ), റഷീദ് കുണ്ടത്തിൽ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

