പിക് അപ് ലോറി മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്
text_fieldsബൈപാസിൽ അപകടത്തിൽപ്പെട്ട പിക് അപ് വാൻ
കൊയിലാണ്ടി: ബൈപാസില്‍ പിക് അപ് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ വിയ്യൂർ പുളിയഞ്ചേരി സ്വദേശികൾക്ക് പരിക്കേറ്റു. നെല്ലൂളിത്താഴെയിലെ ബൊളീവിയന്‍സ് നാസിക് ഡോള്‍ സംഘത്തിലെ എട്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. വൈഷ്ണവ് (18), അഭിനവ് (22), അഭിനന്ദ് (17), ആകാശ് (21), അതുല്‍ (18), അഭിജിത്ത് (22), അശ്വന്ത് (21), ആദിത്യന് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുത്താമ്പി-അരിക്കുളം റോഡിലെ അണ്ടര്‍പാസിന് മുകളില്‍വെച്ച് ഇവര്‍ സഞ്ചരിച്ച പിക്കപ്പ് ലോറി മറിയുകയായിരുന്നു.
അഭിനന്ദ്, അതുല്‍, ആദിത്യന് എന്നിവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ള അഞ്ചു പേരെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റി. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. സ്ഥലത്തെത്തിയ യാത്രക്കാരും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

