മയക്കുമരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
text_fieldsറഹീഷ് മുഹമ്മദ്, സിറാജുദ്ദീൻ
കൊയിലാണ്ടി: നഗരത്തിൽ എം.ഡി.എം.എയും ബ്രൗൺ ഷുഗറുമായി രണ്ടുപേർ അറസ്റ്റിൽ. ശ്രീകണ്ഠപുരം കുഞ്ഞിക്കണ്ടി സിറാജുദ്ദീൻ (33), ഒഡിഷ ബാലേഷർ ദാസിപ്പുർ സ്വദേശി റഹീഷ് മുഹമ്മദ് (29) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന സവാദ് എന്നയാൾ ഓടിരക്ഷപ്പെട്ടു. ഒരു ഗ്രാം എം.ഡി.എം.എയും ഒമ്പതു ഗ്രാം ബ്രൗൺഷുഗറുമാണ് ഇവരിൽനിന്നു കണ്ടെടുത്തത്.
ചൊവ്വാഴ്ച രാവിലെ കൊയിലാണ്ടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപം വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനവും പിടികൂടി. എസ്.ഐ അനീഷ് വടക്കേടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ്, സിവിൽ പൊലീസ് ഓഫിസർ ജലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

