Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightജനുവരി ഒന്നു മുതൽ...

ജനുവരി ഒന്നു മുതൽ കൊയിലാണ്ടിയിൽ ഗതാഗത പരിഷ്​കാരം

text_fields
bookmark_border
ജനുവരി ഒന്നു മുതൽ കൊയിലാണ്ടിയിൽ ഗതാഗത പരിഷ്​കാരം
cancel
camera_alt

കൊ​യി​ലാ​ണ്ടി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

കൊ​യി​ലാ​ണ്ടി: ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​സം​വി​ധാ​നം പ​രി​ഷ്ക​രി​ക്കും. ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണ്​ ന​ട​പ്പാ​ക്കു​ക. ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ടെ​ലി​ഫോ​ൺ എ​ക്സ്​​ചേ​ഞ്ചി​ലേ​ക്കു​ള്ള റോ​ഡ് വ​ൺ​വേ​യാ​ക്കി. പു​റ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഡി​യം വ​ഴി ചു​റ്റി ഹൈ​സ്കൂ​ൾ റോ​ഡ്​ വ​ഴി ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്ക​ണം.

നാ​ഷ​ന​ൽ ഗ്ലാ​സ് മാ​ർ​ട്ടി​ന് അ​ടു​ത്തു​ള്ള റോ​ഡി​ലേ​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ മാ​ത്രം ക​ട​ത്തി​വി​ട്ട് വ​ൺ​വേ​യാ​ക്കും. ദേ​ശീ​യ​പാ​ത​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് യൂ​നി​റ്റി​ന​ടു​ത്തു​കൂ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്ക​ണം. മാ​ർ​ക്ക​റ്റി​ന​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ ബാ​ലു​ശ്ശേ​രി റോ​ഡ്​ വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്കും മ​റ്റു റോ​ഡു​ക​ളി​ലേ​ക്കും പ്ര​വേ​ശി​ക്ക​ണം.

മാ​ർ​ക്ക​റ്റ് ക​വാ​ടം വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ടൗ​ൺ​ഹാ​ൾ വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ അ​നു​സ​രി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്ക​ണം. ബ​സ് സ്റ്റാ​ൻ​ഡി​ന് അ​രി​കി​ലൂ​ടെ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള വ​ഴി വ​ൺ​വേ അ​നു​സ​രി​ച്ചാ​യി​രി​ക്കും.

മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള ദി​ശ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ക്കും. ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും മേ​ൽ​പാ​ല​ത്തി​ന് അ​ടി​വ​ശ​ത്തും പ​ഴ​യ ബ​സ്​​സ്റ്റാ​ൻ​ഡി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലും പാ​ർ​ക്കു ചെ​യ്യാം.

ബ​സ്​​സ്റ്റാ​ൻ​ഡി​ന് അ​ടു​ത്തു​നി​ന്ന് മാ​ർ​ക്ക​റ്റി​ലേ​ക്കു പോ​കു​ന്ന ലി​ങ്ക്​ റോ​ഡ് ജ​ങ്​​ഷ​നി​ൽ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കി​ങ്​ പാ​ടി​ല്ല. മാ​ർ​ക്ക​റ്റി​ൽ ഇ​രു ഭാ​ഗ​ങ്ങ​ളി​ലും പാ​ർ​ക്കി​ങ്​ നി​രോ​ധി​ക്കും. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ മാ​ർ​ക്ക​റ്റി​ൽ വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്ക​രു​ത്. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങു​ക​ൾ, പാ​ത​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല.

തിരുവങ്ങൂരിൽ അവധിദിനങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ചേ​മ​ഞ്ചേ​രി: കാ​പ്പാ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ കൂ​ടു​മ്പോ​ൾ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷം. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​ക ബാ​ഹു​ല്യം.

തി​രു​വ​ങ്ങൂ​ർ വ​ഴി​യാ​ണ് ഭൂ​രി​ഭാ​ഗ​ത്തി‍െൻറ​യും യാ​ത്ര. ഇ​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടും. തി​രി​ച്ചു​പോ​ക്കി​ന് വെ​ങ്ങ​ളം, പൂ​ക്കാ​ട് ഭാ​ഗ​ങ്ങ​ൾ കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffictraffic reform
News Summary - Traffic reform in Koyilandy from January 1st onwards
Next Story