കൊയിലാണ്ടി: നഗരത്തിൽ ആറുപേർക്കു ഭ്രാന്തൻ നായുടെ കടിയേറ്റു. നഗരസഭ പുതിയ ബസ്സ്റ്റാൻഡിൽ രാവിലെ ഒമ്പതരയോടെയാണു തുടക്കം.
ശാരീരിക വെല്ലുവിളി നേരിടുന്ന തെരുവ് കച്ചവടക്കാരൻ, സ്ത്രീ എന്നിവരുൾെപ്പടെ മൂന്നുപേരെ ബസ്സ്റ്റാൻഡിൽവെച്ച് നായ് ആക്രമിച്ചു. മറ്റു മൂന്നുപേരെ സമീപ ഭാഗത്തുവെച്ചും കടിച്ചുപരിക്കേൽപ്പിച്ചു. അമൽരാജ് (22), സെൻസീർ (35), ആയിഷ (60), രാജൻ (65) എന്നിവർക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ നൽകി.
നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നഗരസഭ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ഇവയുടെ താവളം.