Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാപാര സംഘടന നേതാവിനുനേരെ നായക്കുരണപ്പൊടി പ്രയോഗം

text_fields
bookmark_border
closed shop
cancel
Listen to this Article

കൊയിലാണ്ടി: ദേശീയ പണിമുടക്കു ദിനത്തിൽ കടതുറന്ന വ്യാപാര സംഘടന നേതാവിനുനേരെ നായക്കുരണപ്പൊടി പ്രയോഗം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറും നഗരത്തിലെ അമ്മ പൂജ സ്റ്റോർ ഉടമയുമായ കെ.പി. ശ്രീധരനു നേരെയാണ് നായക്കുരണപ്പൊടി വിതറിയത്.

രാവിലെ ഏതാനും പേരെത്തി കട പൂട്ടാൻ ആവശ്യപ്പെട്ടിരുന്നു. 11 മണിയോടെ മറ്റൊരു സംഘമെത്തി പൊടി വിതറുകയായിരുന്നു. താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ചികിത്സ തേടി.

പണിമുടക്ക് ദിനത്തിൽ കടതുറക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ, മറ്റാരും കടകൾ തുറന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - merchents associantion leaderattacked by national strike supporters
Next Story