Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട മേശപ്പുറത്ത് വെച്ചു, തിരിച്ചെടുത്തപ്പോൾ രണ്ടര പവൻ 'വിദഗ്ധമായി' അടിച്ചുമാറ്റി

text_fields
bookmark_border
പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്നയാൾ സി.സി.ടി.വിയിൽ കുടുങ്ങി
കുട മേശപ്പുറത്ത് വെച്ചു, തിരിച്ചെടുത്തപ്പോൾ രണ്ടര പവൻ വിദഗ്ധമായി അടിച്ചുമാറ്റി
cancel
camera_alt

കൊയിലാണ്ടി ജെയ് ആർ ഫാഷൻ ജ്വല്ലറിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യം

Listen to this Article

കൊയിലാണ്ടി: ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ രണ്ടര പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. കൊയിലാണ്ടി പഴയ ബസ് സ്റ്റാൻഡിനു പിറകിലുള്ള ഇ. ജയരാജിന്റെ ഉടമസ്ഥതയിലുള്ള ജെയ് ആർ ഫാഷൻ ജ്വല്ലറിയിലാണ് മോഷണം.

ഷോപ്പിലെ അലമാരയിൽ വെക്കാനായി പ്ലാസ്റ്റിക് കവറിൽ വെച്ച താലി ലോക്കറ്റുകളാണ് കവർന്നത്. വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. കടയിലെത്തിയ ആൾ വിവരങ്ങൾ അന്വേഷിച്ചശേഷം മകളെയും കൂട്ടി വരാമെന്ന് പറഞ്ഞ ശേഷം കൈയിലുണ്ടായിരുന്ന കുട മേശപ്പുറത്തുണ്ടായിരുന്ന ആഭരണ കവറിൽ വെച്ചശേഷം കവറോടുകൂടി എടുക്കുകയായിരുന്നു.

ഇയാൾ പോയ ശേഷമാണ് കടയുടമ കവർ നോക്കുന്നത്. കൊയിലാണ്ടി സി.ഐ എൻ. സുനിൽകുമാർ, എസ്.ഐ എം.എൽ. അനൂപ്, സിവിൽ പൊലീസ് ഓഫിസർ സി. രാജേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Men Steal Gold from Jewellery Shop
Next Story