കൊയിലാണ്ടി: മാവോവാദി പ്രവർത്തകൻ അനീഷ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsകൊയിലാണ്ടിയില്നിന്നും അറസ്റ്റിലായ മാവോവാദി പ്രവർത്തകൻ അനീഷ് ബാബുവിനെ
കോഴിക്കോട് ജില്ല ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍
കൊയിലാണ്ടി: കഴിഞ്ഞ ദിവസം പിടിയിലായ മാവോവാദി പ്രവർത്തകൻ അനീഷ് ബാബുവിന്റെ (30) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എസ്.പി കറപ്പ് സാമി, വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ്, ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതിനുശേഷം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.പിന്നീട് കോഴിക്കോട് ജില്ല ജഡ്ജിക്കുമുമ്പാകെ ഹാജരാക്കി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അനീഷ് ബാബുവിനെ കൊയിലാണ്ടി ഭാഗത്തുനിന്ന് പിടികൂടിയത്. ആഴ്ചകളായി അനീഷ് ബാബു നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പൊലീസ് വെളിപ്പെടുത്തിയില്ല

