Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിൽ പെൺകുട്ടിയെ ശല്യം ചെയ്​ത യുവാവ് അറസ്റ്റിൽ

text_fields
bookmark_border
rahul
cancel
camera_alt

 രാഹുൽ

കൊയിലാണ്ടി: സ്വകാര്യ ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. ഈസ്റ്റ്ഹിൽ സ്വദേശി രാഹുലിനെ (32) ആണ് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ബസിൽ നന്തിയിൽ വെച്ചാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് രാത്രി തന്നെ പൊലീസ് യുവാവിനെ പിടികൂടി.

ഇയാൾ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ എസ്. ശ്രീജേഷ്, അനൂപ്, ഹെറാൾഡ് ജോർജ് എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for harassing girl on bus
Next Story